ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സംസ്ഥാനത്ത് പലയിടത്തും അക്രമവും സംഘര്‍ഷവും
തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്ട്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത കേരള ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, വിവാഹം, മറ്റ് അത്യാവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ തുടങ്ങിയതുമുതല്‍ വിവിധയിടങ്ങളില്‍ ആക്രമമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. കോട്ടയത്ത് തെള്ളകത്തും കോഴിക്കോട്ട് കൊടുവള്ളിയിലും കെഎസ്ആര്‍ടി ബസ്സിനെ നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. തിക്കോടിയില്‍ പത്രക്കെട്ടുകള്‍ കത്തിച്ചു. അതേസമയം കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്.
ജയരാജന്റെ അറസ്റ്റിന്റെ തുടര്‍ന്ന് കണ്ണൂരില്‍ വ്യാപകമായി നടക്കുന്ന അക്രമസംഭവങ്ങളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസേനയുടെ സഹായം ആവശ്യപ്പെട്ടു. കേന്ദ്ര സേനയും സി.ഐ.എസ്.എഫിന്റെ ഇരുപതോളം ബറ്റാലിയനുകളും വ്യാഴാഴ്ച എത്തും.
അതിനിടെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പാലിക്കാന്‍ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശംനല്‍കി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അറസ്റ്റ് സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച നടക്കുന്ന ഹര്‍ത്താലിലുടനീളം അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ജയില്‍ ഡോക്ടര്‍മാര്‍ ആരോഗ്യനില പരിശോധിച്ചതിനെത്തുടര്‍ന്നു ജയരാജനെ ജയില്‍ ആശുപത്രിയിലിലെ മറ്റു തടവുകാര്‍ക്കൊപ്പം പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാര്‍ പരിശോധിച്ചതില്‍ ജയരാജനു രക്തസമ്മര്‍ദം വര്‍ധിച്ചതായി കണ്ടെത്തി. ജയരാജന് ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മലമൂത്ര വിസര്‍ജനത്തിനു യൂറോപ്യന്‍ ക്ലോസറ്റ് അനുവദിക്കും.
Keywords: Thiruvananthapuram, Kerala, CPM, Shukur Murder, P. Jayarajan, Harthal, CRPF
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

