തിരുവനന്തപുരം: (www.kvartha.com 30.11.2016) നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് വായ്പാ തുക തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സഹകരണ ബാങ്കുകള്‍ /സഹകരണസംഘങ്ങള്‍ വഴിവിതരണം ചെയ്തിട്ടുള്ള വായ്പകളുടെ തിരിച്ചടവിന് 31.03.2017 വരെ മോറോട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ലാസ്റ്റ് ഗ്രേഡ് സര്‍വീസില്‍ ഉള്‍പ്പെട്ട തസ്തികകളുടെ യോഗ്യത പരിഷ്‌ക്കരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന് 01.07.2011 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയ നടപടി മന്ത്രിസഭായോഗം റദ്ദാക്കി. 04.06.2016 ന് ശേഷം പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ക്കു മാത്രമെ ഇനി ഭേദഗതി ബാധകമാവുകയുള്ളൂ.
സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസം, സ്‌കൂളുകളിലെ തസ്തിക നിര്‍ണയം എന്നീ വിഷയങ്ങളില്‍ കേരളവിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതിവരുത്തും. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ഈ അധ്യയന വര്‍ഷം 20 സീറ്റുകള്‍ കൂടിവര്‍ധിപ്പിക്കും. പാലക്കാട് മെഡിക്കല്‍ കോളജില്‍ 281 തസ്തികകള്‍ സൃഷ്ടിക്കും. 38 അധ്യാപകരെ ഉടന്‍ നിയമിക്കും.

Also Read:
കേരള ഗ്രാമീണ ബാങ്കില്‍ പണം ആവശ്യപ്പെട്ടെത്തിയ ഇടപാടുകാര്‍ മാനേജറെ വളഞ്ഞുവെച്ചു; പോലീസെത്തി സംഘര്‍ഷം ഒഴിവാക്കി
Keywords: Cabinet Meeting decisions, Cabinet, Meeting, Protection, Teachers, Cabinet, school, Kannur, Medical College, Kerala.
Keywords: Cabinet Meeting decisions, Cabinet, Meeting, Protection, Teachers, Cabinet, school, Kannur, Medical College, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.