കോതമംഗലം: കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നുവെന്ന വാര്‍ത്ത നഴ്സുമാര്‍ നിഷേധിച്ചു. സമരം അവസാനിച്ചിട്ടില്ലെന്ന് നഴ്സുമാര്‍ വ്യക്തമാക്കി. ഇതിനിടെ കൂടുതല്‍ നഴ്സുമാര്‍ ആത്മഹത്യാ ഭീഷണിയുമായി ആശുപത്രി കെട്ടിടത്തിനു മുകളിലെത്തി. നേരത്തേ സമരം ഒത്തുതീര്‍ന്നതായി വാര്‍ത്ത പ്രചരിച്ചിരുന്നു.
ഇതിനിടെ നഴ്സുമാരുടെ സമരം താന്‍ ഏറ്റെടുക്കുന്നതായി വിഎസ് അറിയിച്ചു. സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രിയും അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെടണമെന്നും വിഎസ് ആവശ്യപ്പെട്ടു. 100 ദിവസം പിന്നിട്ട നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരോ ആശുപത്രി അധികൃതരോ ചര്‍ച്ച നടത്താന്‍ തയ്യാറാകുന്നില്ലെന്നാരോപിച്ച് മൂന്ന് നഴ്സുമാര്‍ ആത്മഹത്യാഭീഷണിയുമായി ആശുപത്രി കെട്ടിടത്തിന് മുകളിലെത്തിയത് സ്ഥലത്ത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.
UPDATED
കോതമംഗലത്ത് നഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു
കോതമംഗലം: കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. ആര്‍.ഡി.ഒ. നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. പ്രശ്നം പരിഹാരത്തിന് വഴിതെളിഞ്ഞു
ബോണ്ട് വ്യവസ്ഥയിലുള്ള നഴ്സുമാരെ 2 തവണയായി നിയമിക്കണമെന്ന് ആര്‍ .ഡി.ഒയുടെ ഉത്തരവിട്ടു. ഷിഫ്റ്റ് സംവിധാനവും ശമ്പളവര്‍ധനയും നടപ്പാക്കും.
ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്‍ക്രിമെന്റ് നല്‍കും. കരാര്‍ വ്യവസ്ഥകള്‍ ആശുപത്രി മാനേജ്മെന്റ് അംഗീകരിച്ചു
100 ദിവസം പിന്നിട്ട സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്നാരോപിച്ച് മൂന്ന് നഴ്സുമാര്‍ ആത്മഹത്യാ ഭീഷണിയുമായി ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറിയിരുന്നു. ഇതേതുടര്‍ന്ന് സ്ഥലത്ത് സംഘമുണ്ടാവുകയും നാട്ടുകാര്‍ നഴ്സുമാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതേതുടര്‍ന്ന് ആശുപത്രി മാനേജ്മെന്റുമായി അധികൃതര്‍4 അടിയന്തിര ചര്‍ച്ച നടത്തുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.