പയ്യന്നൂര്‍: വെള്ളൂര്‍ ജവഹര്‍ വായനശാലയില്‍ പുസ്തകങ്ങള്‍ക്കൊപ്പം എഴുത്തുകാരെയും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. മണ്മറഞ്ഞ എഴുത്തുകാരുടെ ഛായാചിത്രങ്ങളൊരുക്കി പുസ്തകങ്ങള്‍ക്കൊപ്പം രചയിതാക്കളെ ആദരിക്കുകയും അതുവഴി മഹാപ്രതിഭകളുടെ ഇനിയും മരിച്ചിട്ടില്ലാത്ത ഓര്‍മ്മകളെ അടയാളപ്പെടുത്തുകയും ചെയ്യുകയാണ് ജവഹര്‍ വായനശാല.
ചെറുശ്ശേരിയില്‍ തുടങ്ങി എ അയ്യപ്പന് വരെ നീളുന്ന 127 ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമായ വായനശാലയുടെ ചുവരുകള്‍ വായനക്കാരനെ സംബന്ധിച്ച് എഴുത്തിന്റെ മ്യൂസിയ കാഴ്ചയായി മാറുകയാണ്.
ജവഹര്‍ വായനശാലയുടെ ഈ ചിത്രശാലയെ അലങ്കരിക്കുന്ന ചിത്രങ്ങള്‍ വരച്ചത് വിനോദ് അമ്പലത്തറയാണ്. 14 X 18 വലിപ്പത്തിലുള്ള ക്യാന്‍വാസ് പ്രതലത്തില്‍ അക്രിലിക്കിലും ഓയില്കളറിലുമായി പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയാണ് ചെലവായത്. വായനശാലയുടെ കോണ്‍ഫറന്‍സ് ഹാള്‍, വായനാമുറി, ഓഫീസ് എന്നിവിടങ്ങളിലായി എഴുത്തുകാരുടെ കാലക്രമത്തില്‍ അവരുടെ ജീവചരിത്രകുറിപ്പുകളോടെയാണ് ചിത്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ചിത്രശാലയെ കൂടാതെ വായനശാലയിലെ ഓലപ്പന്തലും ശില്പങ്ങളും വേറിട്ട കാഴ്ചയും മാതൃകയുമാണ്. പൈതൃങ്ങളുടെ സൂക്ഷിപ്പുകള്‍ കൊണ്ട് സമ്പന്നമായ വായനശാല വനിത, ബാല വേദികളും ഫിലിംകൂട്ടായ്മകളും സംഘടിപ്പിച്ച് വെള്ളൂരിന്റെ സ്പന്ദനമാവുകയാണ്. ഗാന്ധിജിയുടെയും ഇ എം എസിന്റെയും പുസ്തകങ്ങള്‍ക്കായി പ്രത്യേകവിഭാഗവും വായനശാലയില്‍ ലഭ്യമാണ്. മികച്ച വായനശാലയ്ക്കുള്ള ഒട്ടേറെ പുരസ്ക്കാരങ്ങള്‍ നേടിയ ജവഹര്വായനശാല ഒരു നാടിന്റെയും എഴുത്തിന്റെയും ചരിത്രം ചുമരില്‍ കോറിയിട്ട് യാത്ര തുടരുകയാണ്.

Keywords: Payyannur, Book, Photo, Kerala, Library, Office, Writers, Malayalam News, Kerala Vartha, Javahar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.