വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് അവിശ്വാസം പരാജയപ്പെട്ടു
Jan 23, 2015, 11:30 IST
തൊടുപുഴ: (www.kvartha.com 23/01/2015) വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്തില്‍ സി.പി.എം. കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ആറിനെതിരേ ഒമ്പത് വോട്ടുകള്‍ക്കാണ് യു.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്. 15 അംഗ ഭരണസമിതിയില്‍ ഒമ്പത് പേര് യു.ഡി.എഫിനോടൊപ്പമാണ്. ആറുപേര്‍ ഇടതുമുന്നണിയിലും.
യു.ഡി.എഫിന് എട്ട് അംഗങ്ങളും ഇടതുമുണിക്ക് ആറ് അംഗങ്ങളുമാണ് ഉള്ളത്. കോണ്‍ഗ്രസ് വിമതനായി വിജയിച്ച ജോയി മൈലാടി യു.ഡി.എഫിനൊപ്പം ചേരുകയായിരുന്നു. യു.ഡി.എഫിനു ഭരണം ലഭിച്ചപ്പോള്‍ രണ്ടരവര്‍ഷം ഐ ഗ്രൂപ്പിനും രണ്ടരവര്‍ഷം എ ഗ്രൂപ്പിനും പ്രസിഡന്റ് സ്ഥാനം നല്കാന് ധാരണ ആയിരുന്നതാണ്.
എന്നാല്‍ എ ഗ്രൂപ്പുകാരിയായിരുന്ന ശാന്തമ്മയ്ക്ക് പ്രസിഡന്റ് സ്ഥാനം നല്കാന് ഐ ഗ്രൂപ്പ് തയ്യാറായില്ല. ഈ പ്രശ്നം മുതലാക്കി ഒരു മുസ്ലിം ലീഗ് അംഗത്തെക്കൂടി ചേര്‍ത്തു ഭരണം അട്ടിമറിക്കാമെന്ന ധാരണയിലാണ് ഇടതുമുണി അവിശ്വാസ പ്രമേയവുമായി രംഗത്തുവന്നത്.

Keywords : Thodupuzha, Idukki, Kerala, LDF, Congress, UDF.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.