മലപ്പുറം: ഒരിക്കല്‍ കെട്ടടങ്ങിയ 'പച്ച' വിവാദം വീണ്ടും ചൂടുപിടിക്കുന്നു. മലപ്പുറം ജില്ലയിലെ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്കൂളിലാണ് പച്ച വിവാദമുണ്ടാക്കിയിരിക്കുന്നത്. സ്കൂളിലെ അദ്ധ്യാപകരോട് ശരീരഭാഗങ്ങള്‍ പുറത്തുകാണാതിരിക്കാന്‍ കോട്ട് ധരിച്ചെത്താന്‍ പറഞ്ഞത് വിവാദമായില്ലെങ്കിലും കോട്ടിന്റെ നിറം പച്ച തന്നെ വേണമെന്ന് അധികൃതര്‍ വാശിപിടിച്ചതോടെ വിവാദത്തിന് ചൂടുപിടിച്ചു.
സ്കൂളിലെ കണക്കദ്ധ്യാപിക പച്ചകോട്ടിനുപകരം വെള്ള കോട്ട് ധരിച്ചെത്തിയതാണ് അധികൃതരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് അദ്ധ്യാപികയോട് പച്ചകോട്ട് ധരിച്ചില്ലെങ്കില്‍ ക്ലാസില്‍ വരേണ്ടെന്നും നിയമം എല്ലാവര്ക്കും ബാധകമാണെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ഇതിനിടെ അദ്ധ്യാപികയ്ക്കെതിരെ എം.എം.എസ് പ്രചരിച്ചതും വിവാദത്തെ കൂടുതല്‍ ചൂടുപിടിപ്പിച്ചു. ഇപ്പോള്‍ ഈ അദ്ധ്യാപിക അവധിയിലാണ്. സ്കൂള്‍ അധികൃതര്‍ക്കെതിരെ അദ്ധ്യാപിക മനുഷ്യാവകാശകമ്മീഷനേയും വനിതാ കമ്മീഷനേയും സമീപിച്ചിരിക്കുകയാണ്.
Keywords: Kerala, Green controversy, Malappuram, School, Teacher, Coat,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.