വിസയ്ക്ക് വേണ്ടി 'വിവാഹം' രജിസ്ട്രറാക്കി; ഇപ്പോള്‍ റദ്ദാക്കാനുവമാവുന്നില്ല

 


കൊച്ചി: (www.kvartha.com 07/09/2015) വിസക്ക് വേണ്ടി രെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാനായി വിവാഹിതരല്ലാതെ രെജിസ്റ്റര്‍ ചെയ്ത വിവാഹം റദ്ദാക്കാനാവില്ലെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരിവച്ചു.  ജര്‍മിനിയില്‍ ജോലിയുള്ള രാജേഷ് രാജനും റഷ്യയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന ത്യശൂര്‍ സ്വദേശിനിയുമാണ് തൃശൂര്‍ കോര്‍പറേഷനിലെ രെജിസ്ട്രാര്‍ മുമ്പാകെ 'വിവാഹം' രെജിസ്റ്റര്‍ ചെയ്തത്.

ഇരുവരും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ പരസ്പരം തീരുമാനിച്ച സാഹചര്യത്തില്‍ 2013 ആഗസ്റ്റ് 25ന് ഔദ്യോഗിസമായി ഉറപ്പിക്കല്‍ നടത്തി. അതേ ദിവസം തന്നെ വിവാഹം നടന്നതായി കാണിച്ച് ഇരുവരുടേയും എസ്.എന്‍.ഡി.പി ശാഖകളില്‍ നിന്ന് നല്‍കിയ വിവാഹപത്രികയുള്‍പ്പെടെയുള്ളവ ഹാജരാക്കിയാണ് കോര്‍പറേഷന്‍ ഓഫീസിലത്തെി വിവാഹ രജിസ്‌ട്രേഷന്‍ നടത്തിയത്. ഇതിന്റെ  അടിസ്ഥാനത്തില്‍ വിവാഹ രെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. പെണ്‍കുട്ടിയുടെ പഠനം പൂര്‍ത്തിയാകുന്നത് കണക്കാക്കി 2014 ആഗസ്റ്റ് 17നായിരുന്നു യഥാര്‍ഥത്തില്‍ വിവാഹം നിശ്ചയിച്ചിരുന്നത്.

വിവാഹശേഷം പെണ്‍കുട്ടിയുടെ വിസ ശരിയാക്കുന്നതിനും മറ്റും യുവാവിന് അവധി തികയില്ലെന്ന് കണ്ടതോടെയാണ് വിവാഹം നടക്കാതെ തന്നെ നടന്നതായി തെറ്റിദ്ധരിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്. പിന്നീട്  ഇരുവരും ഇ-മെയില്‍ വഴി കൂടുതല്‍ പരിചയപ്പെട്ടതോടെ പരസ്പരം മാനസികമായി പൊരുത്തപ്പെടാനാവില്ലെന്ന് വ്യക്തമാകുകയും വിവാഹത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. ഈ തീരുമാനത്തെ തുടര്‍ന്ന് ഇരു വീട്ടുകാരും പരസ്പരം അകന്നു. തുടര്‍ന്നാണ് നടക്കാത്ത വിവാഹ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജേഷ് രാജന്റെ പിതാവ് മകന്റെ പവര്‍ഓഫ് അറ്റോര്‍ണി അധികാരം മുഖേന ത്യശൂര്‍ കോര്‍പറേഷനില്‍ അപേക്ഷ നല്‍കിയത്. രജിസ്ട്രാര്‍ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. സിംഗിള്‍ബെഞ്ച് ഹരജി തള്ളുകയായിരുന്നു.

വിവാഹം കഴിഞ്ഞാല്‍ ഉടന്‍ വിസ ലഭിക്കുന്നതിനു വേണ്ടി പലരും വിവാഹം നടത്തുന്നതിനു മുമ്പ് തന്നെ വിവാഹ രജിസ്‌ട്രേഷന്‍ നടത്തുന്നതായി കോടതി ചൂണ്ടിക്കാട്ടി. മാനൂഷീക മൂല്യങ്ങള്‍ കുറയുന്നതിന്റെ ഉദാഹരണമാണ് ഇത്തരം സംഭവങ്ങളെന്ന് കോടതി വ്യക്തമാക്കി.
വിസയ്ക്ക് വേണ്ടി 'വിവാഹം' രജിസ്ട്രറാക്കി; ഇപ്പോള്‍ റദ്ദാക്കാനുവമാവുന്നില്ല

Keywords: Visa, Marriage, Certificate, Kerala, Court, Father, Wedding, Complication after Marriage registration for Visa purpose.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia