ഇടുക്കി: (www.kvartha.com 02/02/2015) തിങ്കളാഴ്ച രാജാക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പട്ടയമേളയില്‍ സഫലമായത് 2388 പേരുടെ പട്ടയ മോഹങ്ങള്‍. 1977 ജനുവരി മുതല്‍ ഭൂമി കൈവശമുള്ള അര്‍ഹരായ എല്ല കര്‍ഷകര്‍ക്കും പട്ടയം നല്‍കുമെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. വിവിധ താലൂക്കുകളിലെ 2388 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്തത്.
പത്തുചങ്ങല, വാഴത്തോപ്പ്, കാഞ്ചിയാര്‍, ഇരട്ടയാര്‍, അയ്യപ്പന് കോവില്‍, എന്നിവിടങ്ങിളിലെ പട്ടയങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി ഡാം പരിസരങ്ങളില്‍ നാലു പതിറ്റാണ്ടിലേറെയായി താമസിച്ചുവരുന്ന കര്‍ഷകര്‍ക്ക് സുരക്ഷയുടെ പേരില്‍ പട്ടയം അനുവദിക്കാതിരിക്കുന്നത് പരിശോധിക്കും. അതു നല്കാന് കഴിയുമോ എന്ന് പഠനം നടത്തും. ഉപാധികളില്ലാതെ പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന കര്‍ഷകര്‍ക്കും പട്ടയം നല്‍കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജലവിഭവ വകുപ്പു മന്ത്രി പി.ജെ ജോസഫ് ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയമവിധേയമായി പട്ടയം അനുവദിക്കുമെന്ന് മേളയില്‍ അധ്യക്ഷത വഹിച്ച റവന്യുമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. എംഎല്‍എ മാരായ കെ.കെ ജയചന്ദ്രന്, റോഷി അഗസ്്റ്റിന്‍, എസ്. രാജേന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി തോമസ്, കലക്ടര്‍ അജിത് പാട്ടീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രാജാക്കാട് പട്ടയമേളയോടെ ഇടുക്കി കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ പട്ടയ ജില്ലയായി മാറി. അപേക്ഷയിലെ വിവരങ്ങള്‍ , കൂടെ സമര്‍പ്പിച്ച രേഖകള്‍, പതിവു ഭൂമിയുടെ വിവരങ്ങള്‍, എന്നിവ കൂടാതെ മഹസര്‍ സ്കെച്ച്, അസൈന്മെന്റ് ഓര്‍ഡര്‍, പട്ടയം തുടങ്ങിയ എല്ലാ സുപ്രധാന രേഖകളും ഡിജിറ്റല്‍ രൂപത്തില്‍ സര്‍ക്കാര്‍ മുദ്രയോടെ സൈറ്റില്‍ അപ ലോഡ് ചെയ്യും. ഇനി മുതല്‍ എല്ലാ പട്ടയ വിവരങ്ങളും വെബ്സൈറ്റില്‍ ലഭിക്കും. www.palms.gov.in. എന്ന വെബ്സൈറ്റാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kerala, Idukki, Oommen Chandy, Chief Minister, Patta, Rajakkad.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.