കണ്ണൂര്‍: (www.kvartha.com 20.02.2020) കണ്ണൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ യുഡിഎഫ് അംഗങ്ങള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതില്‍ എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ കമ്മിറ്റി പ്രതിഷേധിച്ചു. കോര്‍പ്പറേഷനിലെ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് മേയറോട് സംസാരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് ടി ഒ മോഹനന്റെ നേതൃത്വത്തില്‍ ആക്രമണം നടന്നത്.
അക്രമം ആസൂത്രിതമായിരുന്നുവെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുഡിഎഫ് നേതൃത്വത്തിന്റെ അസഹിഷ്ണുതയാണ് വെളിപ്പെടുന്നത്. എല്‍ഡിഎഫ് ഭരണം അട്ടിമറിച്ച് ആറുമാസം മുമ്പേ അധികാരത്തിലെത്തിയ യുഡിഎഫിന് ഒരു വികസനപ്രവര്‍ത്തനവും ചെയ്യാന്‍ സാധിക്കുന്നില്ല.
ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരുമ്പോഴാണ്അക്രമത്തിലൂടെ ശ്രദ്ധ തിരിച്ചു വിടുന്നത്. ഒരു പ്രകോപനവുമില്ലാതെയാണ് മുന്‍മേയര്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാരെ ആക്രമിച്ചത്.
ന്യായമായ ആവശ്യം ഉന്നയിച്ചാണ് ജീവനക്കാര്‍ കുറെ ദിവസമായി ധര്‍ണ നടത്തുന്നത്. എന്നാല്‍സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നു. സമരം അവസാനിപ്പിക്കാന്‍ മേയര്‍ തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ ഏറ്റെടുക്കും. മേയറെ ആക്രമിച്ചെന്ന കള്ളക്കഥയുംഹര്‍ത്താലും ജനങ്ങള്‍ തള്ളിക്കളയും. എല്‍ഡിഎഫ് തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടു പോകാനും ജീവനക്കാരെ വിശ്വാസത്തിലെടുക്കാനും മേയര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രതിരോധം വേണ്ടിവരുമെന്ന് എല്‍ഡിഎഫ് മുന്നറിയിപ്പ് നല്‍കുന്നു.
എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ ആക്രമിച്ച ടി ഒ മോഹനനും കൂട്ടാളികള്‍ക്കുമെതിരെശക്തമായ നടപടി വേണമെന്നും എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ കമ്മിറ്റി സെക്രട്ടറി എന്‍ ചന്ദ്രന്‍ ആവശ്യപ്പെട്ടു.
Keywords: LDF against UDF, Kannur, News, Trending, LDF, Politics, UDF, Attack, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.