ADVERTISEMENT
കൊല്ലം: കുടുംബാംഗങ്ങളെ കാണാനായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി അന്‍വാര്‍ശേരിയിലെത്തി. പി.ഡി.പി പ്രവര്‍ത്തകരടങ്ങുന്ന വന്‍ ജനസഞ്ചയം മഅ്ദനിയെ സ്വീകരിച്ചു. ബന്ധുക്കളെ മാത്രം സന്ദര്‍ശിച്ച് മടങ്ങാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ഡോക്ടര്‍മാര്‍ ഈ നിര്‍ദേശം നല്‍കിയത്. ചികിത്സയ്ക്കായി മഅ്ദനിയെ പ്രവേശിപ്പിച്ച അസീസിയ മെഡിക്കല്‍ കോളജില്‍ നിന്നും പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലാണ് മഅ്ദനി അന്‍വാര്‍ശേരിയില്‍ എത്തിയത്.
രണ്ടര വര്‍ഷത്തിനു ശേഷമാണ് മഅ്ദനി ജന്മനാടായ അന്‍വാര്‍ശേരിയില്‍ എത്തിയിരിക്കുന്നത്. അന്‍വാര്‍ശേരിയിലെ ഓഫീസില്‍ വെച്ചാണ് മഅ്ദനി അടുത്ത ബന്ധുക്കളെ മാത്രം കാണുക. ബന്ധുക്കളെ കണ്ട ശേഷം പള്ളിയില്‍ പ്രാര്‍ത്ഥന നടത്തും. പി.ഡി.പി പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പോലീസ് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തിരിച്ച് വൈകിട്ട് മൂന്ന് മണിയോടെ മഅ്ദനി അസീസിയ ആശുപത്രിയിലേക്ക് പോകും. ചൊവ്വാഴ്ചയും ആശുപത്രിയില്‍ ചികിത്സ തുടരും.
ബുധനാഴ്ചയായിരിക്കും മഅ്ദനിയെ ബംഗളൂരുവിലേക്ക് തിരിച്ചുകൊണ്ടുപോകുക. മകള്‍ ഷമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മഅ്ദനി ഖുത്വുബ പ്രസംഗത്തില്‍ തനിക്ക് കര്‍ണാടകയില്‍ നീതിയുടെ പ്രകാശം അകലെയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മഅ്ദനിയുടെ പരാമര്‍ശം ബി.ജെ.പിയും മറ്റും വിവാദമാക്കുകയാണ് ചെയ്തത്. തനിക്കൊപ്പം കേരളീയ സമൂഹം ഉണ്ടെന്നതില്‍ അഭിമാനിക്കുന്നൂവെന്ന് മഅ്ദനി വ്യക്തമാക്കിയിരുന്നു.

Keywords: Abdul Nasar Madani, PDP, Doctor, Medical College, Marriage, Treatment, Kollam, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.