മദ്യത്തിന് വിലകൂട്ടിയാല്‍ സമരം; ചികിത്സയ്ക്ക് കുടിയന്മാര് ഫണ്ടുണ്ടാക്കി
Sep 14, 2012, 12:49 IST
കോഴിക്കോട്: സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലെ കഥാപാത്രമായ ബാബുരാജിന്റെ സങ്കടത്തിന് കേരളത്തിലെ കുടിയന്മാര് പരിഹാരം കണ്ടെത്തി. സ്വാതന്ത്ര്യം കിട്ടിയിട്ട് കാലം ഒരുപാടായെങ്കിലും ഇതുവരെയും കേരളത്തിലെ കുടിയന്മാര്ക്ക് ഒരു പ്രശ്നമുണ്ടായാല്‍ അതിന് പരിഹാരം കാണാന്‍ ഒരു സംഘടനയും ഉണ്ടായിരുന്നില്ല.
എന്നാല്‍ കേരളത്തിലെ കുടിയന്മാര് തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു സംഘടന ഉണ്ടാക്കിയിരിക്കുകയാണ്. ഈ സംഘടനയില്‍ അംഗത്വ ഫീസ് ഒന്നും തന്നെയില്ല. കുടിയനെന്നു തോന്നുന്ന ആരേയും സംഘടനയില്‍ ഉള്‍പെടുത്തും. 10 രൂപയാണ് ഓരോ കുടിയന്മാരും ആഴ്ചയിലൊരിക്കല്‍ സംഘടനയുടെ നിധിയില്‍ നിക്ഷേപിക്കേണ്ടത്. ഈ തുക ഒരിക്കലും കുടിയന്മാര് കുടിക്കാനായി ഉപയോഗിക്കില്ല.
അംഗങ്ങളില്‍ ആര്‍ക്കങ്കിലും കുടിച്ച് അസുഖം വരികയാണെങ്കില്‍ ചികില്‍സിക്കാനായിരിക്കും ഈ പണം ഉപയോഗിക്കുക. മദ്യത്തിന് വിലകൂട്ടുമ്പോള്‍ പ്രതികരിക്കാനോ സമരം ചെയ്യാനോ ഇതു വരെ ആരും ഉണ്ടായിരുന്നില്ല. ഇനി കഥയാകെ മാറും. ഇനി മുതല്‍ മദ്യത്തിനു വിലകൂട്ടിയാല്‍ കൊടിയും പിടിച്ച് സമരത്തിനിറങ്ങാന്‍ കേരളത്തിലെ കുടിയന്മാരും രംഗത്തുണ്ടാകും.അതുകൊണ്ട് തന്നെ ഇനിമുതല്‍ കേരളത്തിലെ കുടിയന്മാരെ പേടിക്കേണ്ട ഗതികേടിലായിരിക്കും കേരള സര്‍ക്കാറും എക്സൈസ് വകുപ്പും, ബിവറേജസ് കോര്‍പ്പറേഷനും.
കോഴിക്കോട്ടാണ് കുടിയമന്മാര് ആദ്യം സംഘടിച്ചിരിക്കുകയാണ്. എല്ലാ ജില്ലകളിലും കമ്മിറ്റിയുണ്ടാക്കാനും ആലോചനയുണ്ട്. വില കുറഞ്ഞ മദ്യത്തിന് കൃത്രിമ ക്ഷാമമുണ്ടാക്കുന്നതിനെതിരെ പ്രതികരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംഘടനാപ്രവര്‍ത്തനത്തിന് നാണക്കേടുണ്ടാകേണ്ട കാര്യമില്ലെന്നാണ് ഇവര്‍ പറയുന്നത്.

Keywords: Liquor, Salt And Pepper, Funds, Strike, Freedom, Kozhikode, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.