ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തതിന് പരാതിനല്‍കിയ ദമ്പതികള്‍ക്ക് മര്‍ദനം

 


കൊല്ലം: (www.kvartha.com 10.09.2015) ഭാര്യയെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യം ചെയ്തതിന് പോലീസില്‍ പരാതി നല്‍കിയ ദമ്പതികള്‍ക്ക് മര്‍ദനം. നെടുമ്പന ശ്രീഹരിയില്‍ ഹരിലാല്‍ (34), ഭാര്യ ശ്രീകല (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ട് നെടുമ്പന പഞ്ചായത്ത് സ്‌റ്റേഡിയത്തിന് സമീപത്ത് വെച്ചായിരുന്നു ഇവരെ പതിനഞ്ചംഗംസംഘം നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചത്.

സംഭവത്തെക്കുറിച്ച് ചാത്തന്നൂര്‍ പോലീസ് പറയുന്നതിങ്ങനെയാണ്: ശ്രീകലയെ ഒരു സംഘം യുവാക്കള്‍ പതിവായി ഫോണില്‍ വിളിച്ച്  ശല്യം ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഹരി യുവാക്കള്‍ക്ക് വാണിംഗ് നല്‍കിയിരുന്നു. പിന്നീടും ശല്യപ്പെടുത്തല്‍ തുടര്‍ന്നപ്പോള്‍ ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആക്രമണം സംബന്ധിച്ച് ദമ്പതിമാരുടെ പരാതിയില്‍ കണ്ണനല്ലൂര്‍ സ്വദേശി അര്‍ഷാദ് തുടങ്ങി കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ ചാത്തന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തതിന് പരാതിനല്‍കിയ ദമ്പതികള്‍ക്ക് മര്‍ദനം


Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

Keywords:  Harassing phone call to his wife, and by the complaint of torture, couples, Kollam, Hospital, Treatment, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia