ഭാര­ത­പ്പു­ഴ­യില്‍ മ­ണല്‍ മാഫി­യ വീണ്ടും സ­ജീ­വ­മാ­­കു­ന്നു

 


ഭാര­ത­പ്പു­ഴ­യില്‍ മ­ണല്‍ മാഫി­യ വീണ്ടും സ­ജീ­വ­മാ­­കു­ന്നു പാ­ല­ക്കാട്: നി­ള­യു­ടെ തീ­ര­ങ്ങ­ളില്‍ വീണ്ടും മ­ണല്‍­മാഫി­യ സം­ഘ­ങ്ങള്‍ ത­ല­പൊ­ക്കുന്നു. എ­തിര്‍­കു­ന്നവ­രെ അ­ക്ര­മിച്ചും അ­പാ­യ­പ്പെ­ടു­ത്തിയും മാഫി­യ സം­ഘ­ങ്ങള്‍ പു­ഴ­യോ­ര­ങ്ങള്‍ ക­യ്യ­ട­ക്കി­യി­രി­ക്കു­ക­യാ­ണ്. ഭാ­ര­തപ്പു­ഴ കട­ന്ന് പോ­കു­ന്ന തി­രു­വി­ല്വാ­മല കൊ­ണ്ടോഴി, പാ­ഞ്ഞാള്‍, ദേ­ശ­മം­ഗലം, വ­ള്ള­ത്തോള്‍ ന­ഗര്‍ എ­ന്നീ പ­ഞ്ചാ­യ­ത്തു­ക­ളി­ലായി മു­ന്നൂ­റി­ലേ­റെ കേ­ന്ദ്ര­ങ്ങ­ളി­ലാ­ണ് മണല്‍­കൊ­ള്ള ശ­ക്ത­മാ­യി­രി­ക്കു­ന്നത്.

പു­ഴ­യു­ടെ തീര­ത്ത് ഏ­റ്റ­വു­മ­ധി­കം അ­നധികൃ­ത മ­ണല്‍­ക­ട­ത്തുള്ള­ത് ചെ­റു­തു­രു­ത്തി സ്റ്റേ­ഷന്‍ പ­രിധി­യി­ലാ­ണ്. ആ­ഴ്­ച­കള്‍­ക്ക് മു­മ്പ് മ­ണല്‍ മാ­ഫി­യ­ക്കെ­തി­രെ ശ­ക്തമാ­യ നടപ­ടി എ­ടു­ത്ത എസ്.ഐ.യെ സ്ഥ­ലം മാ­റ്റി­യാ­ണ് മ­ണല്‍­മാഫി­യ ക­രു­ത്ത് കാട്ടി­യത്. ഭര­ണ­കേ­ന്ദ്ര­ങ്ങ­ളില്‍ മ­ണല്‍ മാഫി­യ സം­ഘ­ങ്ങ­ള്‍ക്കു­ള്ള ശ­ക്തമാ­യ സ്വാധീ­നം ചെ­റു­തു­രു­ത്തി­യില്‍ മാത്രം ഒ­തു­ങ്ങു­ന്നതല്ല. ദേ­ശ­മം­ഗ­ല­ത്ത് നി­ന്നു­ള്ള മ­ണല്‍­കട­ത്ത് സു­ഗ­മ­മാ­ക്കാന്‍ തൊ­ട്ടടു­ത്ത ചാ­ലി­ശ്ശേ­രി സ്റ്റേ­ഷനി­ലെ എ­സ്.ഐ.യെ കൂ­ടി സ്ഥ­ലം മാറ്റി.

പോ­ലീസ്, റ­വന്യൂ ഓ­ഫീസ്, താ­ലൂ­ക്ക് ഓ­ഫീ­സ് എന്നി­വ മ­ണല്‍ മാ­ഫി­യ­യു­ടെ താ­ളത്തി­നൊ­ത്ത് തു­ള്ളു­ന്ന അ­വ­സ്ഥ­യാ­ണ് നി­ല­വി­ലു­ള്ളത്. ഭര­ണ-പ്ര­തിപക്ഷ­ഭേ­ദ­മില്ലാ­തെ രാ­ഷ്­ട്രീ­യ­ക്കാ­രു­ടെ സ­ഹാ­യവും മ­ണല്‍ മാഫി­യ­യ്­ക്ക് ല­ഭി­ക്കു­ന്നു. ഭാ­ര­ത­പ്പു­ഴയും ഗാ­യ­ത്രി­പ്പു­ഴയും സം­ഗ­മി­ക്കുന്ന കൊ­ണ്ടോ­ഴി പഞ്ചാ­യ­ത്തി­ലെ കൂട്ടില്‍­മു­ക്ക് ക­ടവ്, ക­ലം­ക­ത്തൂര്‍ ക­ടവ്, തി­രു­വി­ല്വാ­മ­ല­യി­ലെ പാ­മ്പാ­ടി, പാ­ഞ്ഞാ­ളി­ലെ തൊ­ഴൂ­പ്പാ­ടം, വ­ള്ള­ത്തോള്‍ ന­ഗ­റി­ലെ പു­തു­ശ്ശേരി, പൈ­ങ്കുളം, ദേ­ശ­മംഗ­ലം പ­ഞ്ചാ­യ­ത്തി­ലെ പല്ലൂര്‍, കൊ­­യൂര്‍, ചെ­റു­കാ­ട് തു­ട­ങ്ങി­യ­യി­ട­ങ്ങ­ളി­ലാ­ണ് അന­ധികൃ­ത മ­ണല്‍­ക്കൊ­ള്ള കൂ­ടുതല്‍.

അ­ന­ധി­കൃ­തമാ­യ മ­ണ­ലെ­ടു­പ്പ് മൂ­ലം നി­ള മ­രു­പ്പ­റ­മ്പാ­യി മാ­റി­യി­രി­ക്കു­ക­യാണ്.

Keywords : Palakkad, River, Police, Attack, Sand, Bharatha puzha, S.I., Gayathri puzha, Nila, Kerala, Malayalam News, Sand's mafia tighterns
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia