ബാലഭവനിലെ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച വൈദീകന്‍ മംഗലാപുരത്ത് പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വയനാട്: (www.kvartha.com 18/07/2017) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന വൈദികനെ മംഗലാപുരത്ത് നിന്നും പിടികൂടി. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫ് ആണ് പിടിയിലായത് . വയനാട് മീനങ്ങാടിയിലെ ബാലഭവനിലെ വിദ്യാര്‍ത്ഥികളാണ് പീഡനത്തിനിരയായത്. ഇവിടെ വൈദികനായിരുന്ന സജിയുടെ പേരില്‍ പോക്‌സോ നിയമപ്രകാരം മീനങ്ങാടി പോലീസ് കേസെടുത്തിരുന്നു.

2016-17 അധ്യയന വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം. ഇതേക്കുറിച്ച് സൂചന ലഭിച്ചതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ കൗണ്‍സലിങ്ങിന് വിധേയരാക്കിയതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മീനങ്ങാടി പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവം നടന്ന ബാലഭവന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കേസില്‍ ഒളിവിലായിരുന്ന വൈദീകനെ പലസ്ഥലങ്ങളിലായി ഒളിച്ചു താമസിച്ചിരുന്ന ഇയാള്‍ ബന്ധുവിന്റെ തോട്ടത്തില്‍ ഒളിച്ചു കഴിയുകയായിരുന്നു.

ബാലഭവനിലെ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച വൈദീകന്‍ മംഗലാപുരത്ത് പിടിയില്‍


Keywords: Wayanad, Molestation, Mangalore, Kannur, Police, Case, Child, Report, News, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia