ബഡ്ജറ്റില്‍ സ്ത്രീശാക്തീകരണം; 24 മണിക്കൂര്‍ സഹായ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ വനിതാ കോര്‍പറേഷന്‍

 


തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ. 8.20 കോടി രൂപയാണ് കോര്‍പറേഷന്റെ ഈ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചത്.

സ്ത്രീകളുടെ സുരക്ഷയും സ്വാശ്രയത്വവും ഉറപ്പാക്കാനുതകുന്ന വിവിധ പദ്ധതികള്‍ ബഡ്ജറ്റ് വിഹിതത്തിന്റെ പിന്തുണയോടെ നടപ്പാക്കുമെന്ന് വനിതാ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.ടി.എം സുനീഷ് അറിയിച്ചു.

തിരുവനന്തപുരം സിറ്റി പോലീസുമായിച്ചേര്‍ന്ന് 24/7 വിമന്‍ ഹെല്‍പ് ഡെസ്‌ക്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് അസിസ്റ്റന്റ്‌സ് സെന്റര്‍, ഗവണ്‍മെന്റ് വിമന്‍സ് കോളജുകളിലും മിക്‌സഡ് കോളജുകളിലും വിമന്‍ സെല്ലുകള്‍, പെണ്‍കുട്ടികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് സാമ്പത്തിക സഹായം, സ്ത്രീ സൗഹൃദ ഇ ടോയ്‌ലറ്റ് കൂടുതല്‍ സ്ത്രീകളിലേക്ക് എത്തിക്കുന്ന സമഗ്ര ബോധവല്‍ക്കരണ പരിപാടി, സ്‌കൂളുകളിലെ മദര്‍ പി.ടി.എകളുമായിച്ചേര്‍ന്ന് ലിംഗ സമത്വ ബോധവല്‍കരണ പരിപാടികള്‍ തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ട ചിലതാണ്.
ബഡ്ജറ്റില്‍ സ്ത്രീശാക്തീകരണം; 24 മണിക്കൂര്‍ സഹായ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ വനിതാ കോര്‍പറേഷന്‍
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്ന പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ വനിതാ വികസന കോര്‍പറേഷന് ബഡ്ജറ്റില്‍ നല്‍കിയ മികച്ച പരിഗണന സര്‍ക്കാരിന്റെ സ്ത്രീസൗഹൃദ മുഖമാണു പ്രകടമാക്കുന്നത്. കാല്‍നൂറ്റാണ്ടു പ്രവര്‍ത്തന കാലത്തിനിടയില്‍ കോര്‍പറേഷനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബജറ്റ് വിഹിതമാണിത്.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും രാത്രിയില്‍ വന്നിറങ്ങുന്ന സ്ത്രീ യാത്രക്കാര്‍ക്ക് വീടുകളിലേക്ക് സുരക്ഷിത യാത്രയും ആവശ്യമെങ്കില്‍ സുരക്ഷിത താമസ സൗകര്യവും ഉറപ്പാക്കുകയാണ് വിമന്‍ ഹെല്‍പ് ഡെസ്‌കിന്റെ മുഖ്യലക്ഷ്യം. സിറ്റി പോലീസ് നിയോഗിക്കുന്ന വനിതാ പോലീസ് ഓഫീസറുടെ സേവനം 24 മണിക്കൂറും ഈ ഹെല്‍പ് ഡെസ്‌കില്‍ ലഭിക്കും. സ്ത്രീകള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ട് ഹെല്‍പ് ഡെസ്‌കിന്റെ സഹായം തേടാന്‍ കഴിയും.

പോലീസ് വാഹനത്തില്‍ ഇവരെ ഹെല്‍പ് ഡെസ്‌കിലും തുടര്‍ന്നു യാത്ര ചെയ്യേണ്ടതു രാത്രിയില്‍ തന്നെയാണെങ്കില്‍ അവിടെ നിന്ന് റെയില്‍വേ സ്‌റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും എത്തിക്കുകയും ചെയ്യും. പൈലറ്റ് പദ്ധതി എന്ന നിലയില്‍ റെയില്‍വേ സ്‌റ്റേഷന്റെയും ബസ് സ്റ്റാന്‍ഡിന്റെയും 15 കിലോമീറ്ററില്‍ താഴെ ചുറ്റളവിലുള്ള കെട്ടിടത്തിലാകും ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുക. മറ്റു നഗരങ്ങളിലേക്കും ഘട്ടംഘട്ടമായി ഇത് വ്യാപിപ്പിക്കും.

വിവിധ പ്രദേശങ്ങളില്‍ നിന്ന് തലസ്ഥാന നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന സാധാരണക്കാരായ സ്ത്രീകള്‍ക്ക് സേവനം ഉറപ്പാക്കുന്നതായിരിക്കും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് അസിസ്റ്റന്‍സ് സെന്റര്‍. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന സ്ത്രീകള്‍ക്ക് പ്രൊഫഷനലുകളും വളണ്ടിയര്‍മാരുടെയും സാങ്കേതികവിദ്യയുടെയും സഹായം ഈ കേന്ദ്രങ്ങള്‍ വഴി വനിതാ വികസന കോര്‍പറേഷന്‍ ഉറപ്പാക്കും.

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം നഗരത്തില്‍ സ്ഥാപിച്ച 23 ഷീ ടോയ്‌ലറ്റുകളുടെ രണ്ടാംഘട്ടമായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ 25 ഷീ ടോയ്‌ലറ്റുകളാണ് ഈ വര്‍ഷം സ്ഥാപിക്കുക.  രാജ്യത്ത് ആദ്യമായി സ്ത്രീസൗഹൃദ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ച വനിതാ വികസ കോര്‍പറേഷന്‍, ഷീ ടോയ്‌ലറ്റുകളോടുള്ള സ്ത്രീകളുടെ അപരിചിത്വം മാറ്റാനുതകുന്ന പ്രചാരണ പരിപാടികളും ഇതിനൊപ്പം നടത്തും.

പെണ്‍കുട്ടികള്‍ക്ക് സിവില്‍ സര്‍വീസില്‍ കൂടുതല്‍ പ്രാതിനിധ്യം നേടുന്നതിനുള്ള പിന്തുണ എന്ന നിലയ്ക്കാണ് സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി തെരഞ്ഞെടുക്കുന്ന 10 പെണ്‍കുട്ടികള്‍ക്ക് വനിതാ വികസന കോര്‍പറേഷന്‍ പഠന സഹായം നല്‍കുക. സ്‌കൂളുകളിലെ ലിംഗാവബോധ പരിപാടികളും കോളജുകളിലെ വിമന്‍ സെല്ലുകള്‍ മുഖേന പെണ്‍കുട്ടികളില്‍ ആത്മവിശ്വാസവും സാമൂഹ്യബോധവും വളര്‍ത്താന്‍ ഉദ്ദേശിച്ചു നടത്തുന്ന പരിപാടികളും കോര്‍പറേഷന്റെ അഭിമാന പദ്ധതികളാണെന്നും മാനേജിംഗ് ഡയറക്ടര്‍ പി.ടി.എം സുനീഷ് അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Kerala, Thiruvananthapuram, Woman, Budget, K.M.Mani, Minister, Co operation, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia