കൊച്ചി: ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വ്യവസായരംഗം. യു.പി.എ. സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വ്യവസായ, വാണിജ്യ മേഖലകള്‍ക്കു വന്‍ പ്രതീക്ഷകള്‍. എന്നാല്‍ പൊതു തിരഞ്ഞെടുപ്പിനു മുമ്പുള്ള അവസാനത്തെ ബജറ്റ് എന്ന നിലയില്‍ വിവിധ വിഭാഗങ്ങളെ പ്രീണിപ്പിക്കേണ്ടിവരുമെന്നതിനാല് കമ്മി കുറയ്ക്കാനും സാമ്പത്തിക വളര്‍ച ത്വരിതപ്പെടുത്താനുമൊക്കെ പ്രാപ്തമായ നടപടികള്‍ എത്രമാത്രമുണ്ടാകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
കയറ്റുമതി മേഖലയെ പ്രോത്സാഹിപ്പിക്കാനും ഇറക്കുമതി നിയന്ത്രിക്കാനുമുള്ള കൂടുതല്‍ നടപടികള്‍ക്കു സാധ്യതയുണ്ട്. എട്ടു മാസം തുടര്‍ച്ചയായി ചുരുങ്ങിക്കൊണ്ടിരുന്ന കയറ്റുമതി ജനുവരിയില്‍ 0.8% വര്‍ധന രേഖപ്പെടുത്തുകയുണ്ടായി. നേരിയതാണെങ്കിലും ഈ വര്‍ധന പ്രതീക്ഷ നല്കുന്ന പശ്ചാത്തലത്തില്‍ കയറ്റുമതി വളര്‍ച്ചയ്ക്കു കൂടുതല്‍ ഇളവുകള്‍ നല്കാന് ധന മന്ത്രി തയാറായേക്കും. ബജറ്റിനു മുമ്പുതന്നെ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ രണ്ടു ശതമാനം വര്‍ധിപ്പിച്ചത് ഇത്തരത്തിലുള്ള കൂടുതല്‍ നടപടികളുണ്ടാകുമെന്നതിന്റെ സൂചനയാണ്.
ഗ്രാമീണ തൊഴില്‍ പദ്ധതികള്‍ക്കു കൂടുതല്‍ തുക അനുവദിക്കാനും വ്യക്തിഗത നികുതികള്‍ കുറയ്ക്കാനും ധന മന്ത്രി തയാറായേക്കുമെന്നാണ് അതിവേഗ വില്പനയുള്ള ഉപഭോക്തൃ ഉല്പന്നങ്ങളുടെ നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ഇത്തരം നടപടികള്‍ ഉപഭോഗ വര്‍ധനയ്ക്കു സഹായകമാകുമെന്ന് എഫ്.എം.സി.ജി. മേഖല കരുതുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനു ബജറ്റില്‍ ഗണ്യമായ ഊന്നല്‍ നല്കിയേക്കുമെന്നാണു കരുതുന്നത്. ഈ മേഖല ഏതാനും മാസങ്ങളായി തളര്ചയിലാണ്.
Keywords: Kochi, K.M.Mani, Budget, UPA Government, Minister, Kerala, Project, FMCG, Gold, Tax , Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.