പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം;'ഡിജിറ്റല്‍ കേരള' ലോഗോ പ്രകാശനം ചെയ്തു

 


തിരുവനന്തപുരം: (www.kvartha.com 04.08.2015) എ പി ജെ അബ്ദുള്‍കലാമിന് ആദരമര്‍പ്പിച്ച് കേസരി മെമ്മോറിയല്‍ ജേര്‍ണലിസ്റ്റ് ട്രസ്റ്റും ഒഎല്‍പിവി (വണ്‍ ലൈബ്രറി പര്‍ വില്ലേജ്) യും ചേര്‍ന്ന് കൊല്ലം ടികെഎം എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ കേരള വാരാഘോഷത്തിന്റെ ലോഗോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു.

ഒഎല്‍പിവി സിഇഒ സുജയ്പിള്ള ലോഗോ ഏറ്റുവാങ്ങി. ട്രസ്റ്റ് പ്രസിഡന്റ് സിബി കാട്ടാമ്പള്ളി അധ്യക്ഷനായി. സെക്രട്ടറി സുരേഷ് വെള്ളിമംഗലം, ട്രഷറര്‍ പി ശ്രീകുമാര്‍, സി റഹീം, അജല്‍ ബാബു, അനില്‍ ഭാഗ്യ എന്നിവര്‍ സംബന്ധിച്ചു.

സാമൂഹ്യ മാധ്യമങ്ങളെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനും അവരുടെ നേതൃപാടവം വര്‍ധിപ്പിക്കാനും ഉതകുന്ന പരിപാടികളും മത്സരവും സംഘടിപ്പിക്കുകയും സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയുമാണ് ഡിജിറ്റല്‍ കേരള വാരാഘോഷത്തിന്റെ ലക്ഷ്യം. എല്ലാ പ്രൊഫഷണല്‍ കോളജുകള്‍ക്കും പരിപാടിയുടെ ഭാഗമാകാം.

പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം;'ഡിജിറ്റല്‍ കേരള'  ലോഗോ പ്രകാശനം ചെയ്തുസാമൂഹ്യമാധ്യമങ്ങളുടെ ശരിയായ ഉപയോഗം സമൂഹത്തിലേക്ക് വിശിഷ്യാ, വിദ്യാര്‍ത്ഥികളിലേക്ക്
വ്യാപിപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ച് അതിന്റെ ഫോട്ടോ, വീഡിയോ, കുറിപ്പുകള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ അവരുടെ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം.

തുടര്‍ പ്രവര്‍ത്തനങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയും അവ വെബ്‌സൈറ്റില്‍ പരിശോധിച്ച് വോട്ടിങ്ങിലൂടെ മികച്ചവ തെരഞ്ഞെടുക്കും. മൊബൈല്‍ ഫോട്ടോഗ്രഫി, ലേഖനമത്സരം, ക്വിസ്, നാടകം, ഫഌഷ് മോബ് തുടങ്ങിയ പരിപാടികളും വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്ക് സമ്മാനവും നല്‍കും.

Also Read:
ബസ് യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ താലിമാലതട്ടിയെടുത്ത സ്ത്രീകള്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ മാല ഉപേക്ഷിച്ച് കടന്നു

Keywords:  Thiruvananthapuram, Chief Minister, Oommen Chandy, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia