പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

 


പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി
തിരുവനന്തപുരം : സ്വാശ്രയപ്രശ്നത്തില്‍ അടിയന്തിര പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

 അതേസമയം കരാറുകള്‍ ഒപ്പിടാത്ത സ്വാശ്രയമാനേജ്മെന്റുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ ആരോഗ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ച് മാനേജ്‌മെന്റുകള്‍ക്ക് പ്രിവിലേജ് സീറ്റ് അനുവദിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

 എം എം ബേബിയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മാനേജ്‌മെന്റുകളുടെ ആവശ്യത്തിന് സര്‍ക്കാര്‍ കീഴടങ്ങി. മാനേജ്‌മെന്റുകള്‍ക്ക് കോടികള്‍ നല്‍കാന്‍ അവസരം നല്‍കിയെന്നും ബേബി ആരോപിച്ചു. അതേസമയം എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണക്കാലത്തെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശനം സുതാര്യമായിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടിയന്തപ്രമേയത്തിനുള്ള മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ഇക്കാര്യം മാനേജ്‌മെന്റുകള്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ എംഇഎസ് ഡയറക്ടര്‍ ഗഫൂര്‍ രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. പ്രവേശന പരീക്ഷകളെല്ലാം സുതാര്യമായിട്ടാണ് നടന്നത്. മുഖ്യമന്ത്രി രാഷ്ട്രീയ ആരോപണമാണ് ഉന്നയിക്കുന്നതെന്നും ഗഫൂര്‍ പറഞ്ഞു.

Keywords:  Thiruvananthapuram, Assembly, Kerala, CPM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia