പോലീസുകാരന്‍ അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചത് ചോദ്യം ചെയ്ത കുടുംബത്തിന് നേരെ അക്രമം; കൈകുഞ്ഞുമായി പോലിസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചപ്പോള്‍ കയ്യേറ്റം; കട്ടപ്പന സിഐക്ക് സസ്പെന്‍ഷന്‍

 


ഇടുക്കി: (www.kvartha.com 25.02.2020) പോലീസുകാരന്‍ അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചത് ചോദ്യം ചെയ്ത കുടുംബത്തിന് നേരെ പോലീസുകാരന്റെ അക്രമം. കൈകുഞ്ഞുമായി പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ച കുടുംബത്തെ കയ്യേറ്റം ചെയ്ത സിഐയാണ് സസ്പെന്‍ഷനിലായത്. കട്ടപ്പന സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

പോലീസുകാരന്‍ അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചത് ചോദ്യം ചെയ്ത കുടുംബത്തിന് നേരെ അക്രമം; കൈകുഞ്ഞുമായി പോലിസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചപ്പോള്‍ കയ്യേറ്റം; കട്ടപ്പന സിഐക്ക് സസ്പെന്‍ഷന്‍

സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിഐ അനില്‍കുമാറിനെതിരായ നടപടി. സിഐ അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചത് ചോദ്യം ചെയ്തതിന് കാറില്‍ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ നോക്കിയെന്ന പരാതിയിലാണ് നടപടി. സംഭവം നടക്കുമ്പോള്‍ സിവില്‍ ഡ്രസ്സിലായിരുന്നു അനില്‍കുമാര്‍.

സിഐക്ക് പുറമെ മറ്റൊരു എസ്ഐക്കെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. കൈക്കുഞ്ഞിന്റെ ശ്വാസ തടസ്സത്തിനു ചികിത്സ തേടി മടങ്ങുന്നതിനിടെയായിരുന്നു അഞ്ചംഗ കുടുംബത്തിനു നേരെ കയ്യേറ്റമുണ്ടായതെന്നാണ് പരാതി. സന്യാസിയോട കിഴക്കേമഠത്തില്‍ കൃഷ്ണന്‍കുട്ടി, ഭാര്യ വല്‍സമ്മ, മക്കളായ കൃപമോന്‍, കൃപമോള്‍ മകളുടെ ഭര്‍ത്താവ് എന്നിവര്‍ക്കെതിരെയായിരുന്നു അതിക്രമം.

കോട്ടയം ഇഎസ്ഐ ആശുപത്രിയില്‍ പോയി മടങ്ങുന്നതിനിടെ മാട്ടുക്കട്ടയില്‍ വച്ചായിരുന്നു സംഭവം. കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന കൃഷ്ണന്‍കുട്ടിയെയും, കൃപമോനെയും വാഹനത്തില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചെന്നും വല്‍സല, കൃപമോള്‍ എന്നിവരോട് മോശമായ ഭാഷയില്‍ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ ഭയന്ന മുപ്പതു ദിവസം പ്രായമുള്ള കുഞ്ഞും, അമ്മയും അടക്കമുള്ള കുടുംബം അഭയം തേടി കട്ടപ്പന സ്റ്റേഷനില്‍ എത്തുകയും ചെയ്തു. എന്നാല്‍ സ്റ്റേഷനിലെ പൊലീസുകാരും പിന്നാലെ വന്ന സിഐയും മര്‍ദിച്ചെന്നും പരാതി ചൂണ്ടിക്കാട്ടുന്നു.

Keywords:  News, Kerala, Idukki, Kattappana, Police men, Suspension, Family, Baby, Kattapana CI Suspension
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia