പുറത്തുപോയാല്‍ ബാലകൃഷ്ണപിള്ള അണ്ണാ ഹസാരെയാകും: എം എം ഹസന്‍

 


തിരുവനന്തപുരം: (www.kvartha.com 21.01.2015) കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയെ വിമര്‍ശിച്ച് കെ പി സി സി വൈസ് പ്രസിഡന്റ് എംഎം ഹസ്സന്‍ രംഗത്ത്. യുഡിഎഫില്‍ നിന്ന് പിള്ളയെ മോചിപ്പിക്കണമെന്ന് പറഞ്ഞ ഹസ്സന്‍ അതുവഴി കോണ്‍ഗ്രസിന് ഒരു അണ്ണാ ഹസാരയെ ലഭിക്കുമെന്നും പറഞ്ഞു.

ധനമന്ത്രി കെ എം മാണിക്കെതിരെ ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശിനോട് താന്‍ വെളിപ്പെടുത്തിയ അഴിമതി ആരോപണങ്ങളില്‍  ഉറച്ച് നില്‍ക്കുന്നതായി കഴിഞ്ഞ ദിവസം  പിള്ള പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പിള്ളയെ പുറത്താക്കണമെന്ന ആവശ്യം യുഡിഎഫില്‍ നിന്നുതന്നെ ഉയര്‍ന്നിരുന്നു.

എന്നാല്‍ തന്നെ പുറത്താക്കിയാല്‍ പല കാര്യങ്ങളും വെളിപ്പെടുത്തുമെന്ന ഭീഷണിയുമായി പിള്ള രംഗത്തെത്തുകയായിരുന്നു.  അഴിമതി പുറത്തുപറഞ്ഞതിന്റെ പേരില്‍ തന്നെ പുറത്താക്കിയാല്‍ സന്തോഷമെന്നും പിള്ള പറഞ്ഞിരുന്നു. താന്‍ പലപ്പോഴും ഉമ്മന്‍ചാണ്ടിയെ കണ്ട് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നു.

പുറത്തുപോയാല്‍ ബാലകൃഷ്ണപിള്ള അണ്ണാ ഹസാരെയാകും: എം എം ഹസന്‍എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഒന്നും അറിയാത്ത ഭാവം നടിക്കുകയാണ്. 2014 സെപ്റ്റംബര്‍ 28നാണ്  ബാര്‍ കോഴയെക്കുറിച്ചു താന്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് സംസാരിച്ചത്. മുഖ്യമന്ത്രിയുടെ വീട്ടിലെ ക്യാമറകള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും പിള്ള പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഹസ്സന്റെ  രംഗപ്രവേശം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ വീണ്ടും സി.പി.ഐ ജില്ലാ സെക്രട്ടറി
Keywords:  M.M.Hassan against Balakrishnailla, Thiruvananthapuram, Criticism, Congress, K.M.Mani, UDF, Corruption, Oommen Chandy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia