പീച്ചി ഡാമിന്റെ പരിസരത്ത് 3.3 തീവ്രതയിലുള്ള ഭൂചലനം; ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദം ഉണ്ടായതായി നാട്ടുകാര്‍
Aug 18, 2021, 17:41 IST
തൃശൂര്‍: (www.kvartha.com 18.08.2021) പീച്ചി ഡാമിന്റെ പരിസരത്ത് റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രതയിലുള്ള ഭൂചലനം അനുഭവപ്പെട്ടതായി റിപോര്‍ട്. പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ചില വീടുകളിലെ കട്ടിലുകള്‍ ചലിച്ചതോടെയാണ് ഭൂചലമാണെന്ന് അറിയാന്‍ കഴിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.
തൃശൂരിന് പുറമേ പാലക്കാടും ഏകദേശം ഇതേ സമയത്ത് തന്നെ ഭൂചലനം ഉണ്ടായതായി റിപോര്‍ടുണ്ട്. പീച്ചി ഡാമിന്റെ മറുവശമായ പാലക്കാട് കിഴക്കഞ്ചേരിയിലെ പാലക്കുഴിയിലാണ് ഭൂചലനം ഉണ്ടായത്. അഞ്ചുസെക്കന്‍ഡ് നേരത്തേക്കാണ് ഭൂചലനം ഉണ്ടായത്. ഇടിമുഴക്കം പോലുളള ശബ്ദത്തോടുകൂടിയാണ് രണ്ടു തവണ ഭൂമി കുലുങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വീടുകളുടെ ചുമരില്‍ വിളളലുണ്ടായിട്ടുണ്ട്.
Keywords: Earthquake in Podippara, Thrissur, News, Earth Quake, Natives, Media, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.