പല്ലുകുത്തിയും തീപ്പെട്ടിക്കൊള്ളിയും ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്ന് പണം തട്ടുന്ന സംഘം പിടിയില്‍
Feb 10, 2014, 12:30 IST
തിരുവനന്തപുരം: കമ്പിയും പാരയും കൊണ്ട് വീട് കുത്തി തുറന്ന് പണം തട്ടുന്നത് പഴയ രീതി. എന്നാല്‍ ഇത് ന്യൂജനറേഷന്‍ കാലം. കള്ളന്മാര്‍ ഹൈട്ടെക്കാണ്. പക്ഷേ വെറും പല്ലുകുത്തിയും തീപ്പെട്ടിക്കൊള്ളിയും ഉപയോഗിച്ചും പണം തട്ടാമെന്ന് തെളിയിച്ചിരിക്കുകയാണ് ബീഹാര്‍, ഒഡീഷ സ്വദേശികള്‍.
വെറും പല്ലുകുത്തിയും തീപ്പെട്ടിക്കൊള്ളിയും ഉപയോഗിച്ച് ഇവര്‍ തിരുവന്തപുരത്തെ എ.ടി.എമ്മുകളില്‍ നിന്ന് തട്ടിയെടുത്തത് ഏകദേശം രണ്ടു ലക്ഷത്തോളം രൂപ. ബീഹാര്‍ സ്വദേശി മുഹമ്മദ് റബാനിഖാന്‍ (22), ഒഡീഷ സ്വദേശികളായ രാഹുല്‍ രാജ് (28), ചന്ദന്‍ സിംഗ് മുണ്ട (26) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇവരുടെ തട്ടിപ്പിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഒന്നിലേറെ കൗണ്ടറുകളുള്ള എ.ടി.എമ്മിലാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. എ.ടി.എമ്മിലെ എന്റര്‍ ബട്ടനിടയില്‍ പല്ലുകുത്തിയോ തീപ്പെട്ടിക്കൊള്ളിയോ തിരുകിവയ്ക്കും. അതോടെ കീ പ്രവര്‍ത്തനഹരിതമാവും. പണം പിന്‍വലിക്കാന്‍ എത്തുന്നവര്‍ പിന്‍നമ്പറും തുകയും എന്റര്‍ ചെയ്താലും ബട്ടണ്‍ പ്രസ് ആവാത്തതിനാല്‍ പണം കിട്ടില്ല. ഈ സമയം സംഘത്തില്‍ രണ്ട് പേര്‍ എ.ടി.എം കൗണ്ടറില്‍ നില്‍ക്കും. ഒരാള്‍ അടുത്ത കൗണ്ടറില്‍ പണം എടുക്കാനും മറ്റൊരാള്‍ സഹായിക്കാനെന്ന വ്യാജേനയും അകത്ത് കയറും.
പുറത്ത് ഒരാള്‍ കാത്ത് നില്‍ക്കും. ഇതിനിടെ ഇവര്‍ രണ്ട് പേരും എ.ടി.എമ്മില്‍ ടൈപ്പ് ചെയ്യുന്ന പിന്‍നമ്പര്‍ ശ്രദ്ധിക്കും. പണം ലഭിക്കാതെ ആള്‍ പുറത്തിറങ്ങുമ്പോള്‍ സംഘം കയറി പണം എടുക്കുകയാണ് പതിവ്. ഇത്തരത്തില്‍ പേട്ടയിലെയും പേരൂര്‍ക്കടയിലെയും എ.ടി.എമ്മുകളില്‍ നിന്ന് 40,000 രൂപയും മെഡിക്കല്‍ കോളജിലെ എ.ടി.എമ്മില്‍ നിന്ന് 50,000 രൂപയും കവര്‍ന്നു.
പട്ടം, ജവഹര്‍ നഗര്‍, റെയില്‍വേ സ്‌റ്റേഷന്‍, ബേക്കറി ജംഗ്ഷന്‍, പാളയം എല്‍.എം.എസ് തുടങ്ങിയ സ്ഥലങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നായി പ്രതികള്‍ രണ്ടുലക്ഷത്തോളം രൂപ കവര്‍ന്നതായാണ് വിവരം. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസ് കണക്കാക്കുന്നത്. പേട്ട സി.ഐ എസ്. അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ പേട്ടയിലെ എസ്.ബി.ടിയുടെ എ.ടി.എം കൗണ്ടറിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോഴിക്കോട്ട് മൂന്നും തിരുവനന്തപുരത്ത് ഒമ്പതും കൊല്ലം, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ വീതവും ഇവര്‍ക്കെതിരെയുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Thiruvananthapuram, ATM, Robbery, Cash, Police, Arrest, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.