നിരീക്ഷണ ബോട്ട് കത്തിനശിച്ച സംഭവം; വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഇടപെടുന്നു
Jan 25, 2015, 11:30 IST
ഇടുക്കി: (www.kvartha.com 25/01/2015) ഇടുക്കി അണക്കെട്ടില്‍ നിരീക്ഷണ ബോട്ട് കത്തി നശിച്ച സംഭവത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്താനും അടിയന്തിര തീരുമാനങ്ങള്‍ എടുക്കുന്നതിനും ബുധനാഴ്ച 10 മണിക്ക് ബോര്‍ഡ് ചെയര്‍മാന്റെ സാന്നിദ്ധ്യത്തില്‍ യോഗം ചേരുമെന്ന് ഇടുക്കി ചെറുതോണി അണക്കെട്ടുകളുടെ ചുമതലയുള്ള ബോര്‍ഡ് അംഗം ജെ. ബാബുരാജ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഡാം സേഫ്റ്റി ഡപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇടുക്കിയിലെത്തി ബോട്ട് കത്തിയ സംഭവത്തെപ്പറ്റി അന്വേഷണം നടത്തി റിപോര്‍ട്ട് തയ്യാറാക്കിയിരുന്നു. ശനിയാഴ്ച മൂലമറ്റം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ വച്ച് ഡപ്യൂട്ടി ചീഫ് എന്‍ജിനീയറുമായി സംഭവത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. ഈ റിപോര്‍ട്ടും ബോര്‍ഡ് ചെയര്‍മാന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്യും.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നതിനാല്‍ മറ്റ് ഏജന്‍സികളെകൊണ്ട് അന്വേഷിപ്പിക്കുന്ന കാര്യത്തെപ്പറ്റിയും പരിശോധിക്കും. ബോട്ട് ഉയര്‍ത്തുന്നതിന് നേവിയുടെ സഹായവും ലക്ഷക്കണക്കിന് രൂപയും വേണ്ടി വരുമെന്നതിനാല്‍ ഇക്കാര്യത്തിലും യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പുതിയ നിരീക്ഷണ ബോട്ട് വാങ്ങുന്ന കാര്യത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്യും.
ബോട്ട് മെയിന്റനന്‍സ് നടത്തിയതില്‍ അഴിമതിയുണ്ടോ എന്നും ബോട്ട് ഉദ്യോഗസ്ഥര്‍ ദുര്‍വിനിയോഗം നടത്തിയുണ്ടോ എന്നും സംഭവത്തില്‍ ഡാം സുരക്ഷാ സംവിധാനത്തില്‍ പാളിച്ചകള്‍ പറ്റിയിട്ടുണ്ടോ എന്നും അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നും ബോര്‍ഡ് മെമ്പര്‍ പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Idukki, Kerala, Electricity, Controversy, Boats, Fire.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.