നിയമനിര്‍മാണസഭകളുടെ പ്രവര്‍ത്തനകാലയളവ് ദീര്‍ഘിപ്പിക്കണം: ഉപരാഷ്ട്രപതി
Sep 11, 2013, 13:00 IST
തിരുവനന്തപുരം: പാര്‍ലമെന്റും സംസ്ഥാനങ്ങളിലെ നിയമനിര്‍മാണസഭകളും പ്രവര്‍ത്തിക്കുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടണമെന്ന് ഉപരാഷ്ട്രപതി എം. ഹമീദ് അന്‍സാരി പറഞ്ഞു. നിയമസഭയുടെ ശതോത്തര രജതജൂബിലിയോടനുബന്ധിച്ച് നടന്ന നിയമസഭയുടെ പ്രത്യേക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളും പ്രശ്നങ്ങളും ചര്‍ച ചെയ്യാന്‍ നിയമനിര്‍മാണസഭകള്‍ കൂടുതല്‍ സമയം കണ്ടെത്തണം. നിയമനിര്‍മാണസഭകളിലെ അംഗങ്ങളുടെ പെരുമാറ്റം പാര്‍ലമെന്ററി മര്യാദകള്‍ക്ക് ചേര്‍ന്ന രീതിയിലും കൂടുതല്‍ ഉത്തരവാത്തത്തോടെയുമായിരിക്കണം. നിയമനിര്‍മാണ സഭകളുടെ കമ്മിറ്റി സമ്പ്രദായം അംഗങ്ങളുടെ ഹാജര്‍ ഉറപ്പുവരുത്തിയും അതത് മേഖലകളിലെ വിദഗ്ധരുടെ ഉപദേശം ഉള്‍പ്പെടുത്തിയും ശക്തിപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ജനങ്ങളുടെ ശരിയായ പ്രാതിനിധ്യം ഉറപ്പുവരുത്തി ജനാധിപത്യവ്യവസ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്കരിക്കണമെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. 1952 ലെ പൊതു തെരഞ്ഞെടുപ്പില്‍ തങ്ങളുടെ മണ്ഡലത്തിലെ പകുതിപ്പേരുടെ പോലും വോട്ടു ലഭിക്കാതെ വിജയിച്ചവരുടെ എണ്ണം 67 ശതമാനമായിരുന്നു. 1999,2004,2009 പൊതുതെരഞ്ഞെടുപ്പുകളില്‍ ഇത് യഥാക്രമം 60,75,82 ശതമാനമായി ഉയര്‍ന്നു ഭൂരിപക്ഷം ലഭിച്ച് തെരഞ്ഞെടുക്കപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കാതെ വരുന്ന അവസ്ഥ നമ്മുടെ നിലവിലുള്ള സമ്പ്രദായം നവീകരിക്കേണ്ട ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
പുരോഗമനപരമായ നിരവധി നിയമനിര്‍മാണങ്ങളിലൂടെ ചരിത്രത്തിലിടം നേടിയ സഭയാണ് കേരളത്തിന്റേതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ മികവ് സംസ്ഥാനത്തിന് കൈവരിക്കാനായത് ഈ നിയമങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
Keywords : Thiruvananthapuram, Kerala, Hamid Ansari, Vice President, Speech, Parliament, Niyamasabha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളും പ്രശ്നങ്ങളും ചര്‍ച ചെയ്യാന്‍ നിയമനിര്‍മാണസഭകള്‍ കൂടുതല്‍ സമയം കണ്ടെത്തണം. നിയമനിര്‍മാണസഭകളിലെ അംഗങ്ങളുടെ പെരുമാറ്റം പാര്‍ലമെന്ററി മര്യാദകള്‍ക്ക് ചേര്‍ന്ന രീതിയിലും കൂടുതല്‍ ഉത്തരവാത്തത്തോടെയുമായിരിക്കണം. നിയമനിര്‍മാണ സഭകളുടെ കമ്മിറ്റി സമ്പ്രദായം അംഗങ്ങളുടെ ഹാജര്‍ ഉറപ്പുവരുത്തിയും അതത് മേഖലകളിലെ വിദഗ്ധരുടെ ഉപദേശം ഉള്‍പ്പെടുത്തിയും ശക്തിപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ജനങ്ങളുടെ ശരിയായ പ്രാതിനിധ്യം ഉറപ്പുവരുത്തി ജനാധിപത്യവ്യവസ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്കരിക്കണമെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. 1952 ലെ പൊതു തെരഞ്ഞെടുപ്പില്‍ തങ്ങളുടെ മണ്ഡലത്തിലെ പകുതിപ്പേരുടെ പോലും വോട്ടു ലഭിക്കാതെ വിജയിച്ചവരുടെ എണ്ണം 67 ശതമാനമായിരുന്നു. 1999,2004,2009 പൊതുതെരഞ്ഞെടുപ്പുകളില്‍ ഇത് യഥാക്രമം 60,75,82 ശതമാനമായി ഉയര്‍ന്നു ഭൂരിപക്ഷം ലഭിച്ച് തെരഞ്ഞെടുക്കപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കാതെ വരുന്ന അവസ്ഥ നമ്മുടെ നിലവിലുള്ള സമ്പ്രദായം നവീകരിക്കേണ്ട ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
പുരോഗമനപരമായ നിരവധി നിയമനിര്‍മാണങ്ങളിലൂടെ ചരിത്രത്തിലിടം നേടിയ സഭയാണ് കേരളത്തിന്റേതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ മികവ് സംസ്ഥാനത്തിന് കൈവരിക്കാനായത് ഈ നിയമങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂപരിഷ്കരണനിയമം, കര്‍ഷകര്‍ക്കുവേണ്ടിയുള്ള നിയമനിര്‍മാണം എന്നിവ ഒരു നൂറ്റാണ്ടിനു മുന്‍പ് തന്നെ എത്ര പുരോഗമനപരമായാണ് ഈ സംസ്ഥാനത്തുള്ളവര്‍ ചിന്തിച്ചിരുന്നതെന്നതിനുദാഹരണമാണെന്ന് ചടങ്ങില്‍ ഗവര്‍ണര്‍ നിഖില്‍കുമാര്‍ അഭിപ്രായപ്പെട്ടു.
സുദീര്‍ഘമായ ജനാധിപത്യപാരമ്പര്യമാണ് നമ്മുടെ ചാലകശക്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള നിയമസഭ ഇന്ന് ചിന്തിക്കുന്നതാണ് രാജ്യം നാളെ ചിന്തിക്കുന്നത്. ഭൂപരിഷ്കരണം പഞ്ചായത്ത് രാജ് എന്നിവയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടിയാകാന്‍ നമ്മുടെ സംസ്ഥാനത്തിന് കഴിഞ്ഞു. തൊഴിലില്ലായ്മ വേതനം ക്ഷേമപെന്‍ഷനുകള്‍ എന്നിവയുടെ കാര്യത്തില്‍ രാജ്യത്തിനു തന്നെ മാതൃകയാകാന്‍ കേരളത്തിനു സാധിച്ചു. ക്ഷേമപെന്‍ഷനുകള്‍ പ്രത്യുത്പാദനപരമല്ലെന്ന് വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍ സമൂഹത്തിലെ ദുര്‍ബലരെ വിസ്മരിച്ചുകൊണ്ടുള്ള വികസനത്തിന് ഏറെദൂരം മുന്നോട്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. കേരളം തുടക്കമിട്ട മുന്നണി രാഷ്ട്രീയത്തിന് എന്ത് പോരായ്മകളുണ്ടെങ്കിലും ഭരണസ്ഥിരത നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രണ്ടായിരം വര്‍ഷം കൊണ്ടുണ്ടായ വികസനം കഴിഞ്ഞ അരനൂറ്റാണ്ടിനിടെ സംഭവിച്ചു. അതിനേക്കാള്‍ വലിയ മാറ്റം അടുത്ത പത്തുവര്‍ഷത്തിനകം സംഭവിക്കാന്‍ പോകുകയാണ്. ഈ മാറ്റങ്ങളോട് നാം എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മാറ്റങ്ങളുടെയും കുന്തമുനയാണ് നിയമനിര്‍മാണസഭ. തന്റെ പൊതുജീവിതത്തില്‍ ഗുരുവും വഴികാട്ടിയുമായിരുന്നു ഈ സഭയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫലപ്രദമായ ചര്‍ച്ചകള്‍ കൂടാതെ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും ബില്ലുകള്‍ നിയമമാക്കുന്നത് പതിവായിരിക്കുകയാണെന്ന് ചടങ്ങില്‍ സ്വാഗതമാശംസിച്ച സ്പീക്കര്‍ ജി.കാര്ത്തികേയന് പറഞ്ഞു. ഈ പ്രവണതയെപ്പറ്റി കൂടുതല്‍ ചര്‍ച്ചകളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേണ്ടത്ര ചര്‍ച്ചയില്ലാതെ നിയമങ്ങള്‍ പാസാകുമ്പോള്‍ ജനാഭിലാഷം പൂര്‍ണമായി പ്രകടമാകും എന്ന് പറയാനാവില്ല. ഈ ദുരവസ്ഥ ജനാധിപത്യത്തിനുതന്നെ ഭീഷണിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂപരിഷ്കരണനിയമം കേരളത്തെ മൗലികമായി പുതുക്കിപ്പണിതുവെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. പിന്നീട് ഏറെ പ്രശസ്തമായിത്തീര്‍ന്ന കേരള മോഡലിലേക്ക് എത്തിച്ചേര്‍ന്നത് ഇത്തരത്തിലുള്ള നിരവധി നിയമങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന് നന്ദി പ്രകാശിപ്പിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.