നിക്ഷേപം തിരിമറിയും ആത്മഹത്യാപ്രേരണയും; ബാങ്ക് കാഷ്യര്‍ അറസ്റ്റില്‍

 


ഇടുക്കി: (www.kvartha.com 16/02/2015) വീട്ടമ്മ നിക്ഷേപിച്ച പണം തിരിമറി നടത്തുകയും അവരുടെ ഭര്‍ത്താവിന്റെ ആത്മഹത്യക്ക് കാരണമാകുകയും ചെയ്തുവെന്ന കേസില്‍ ബാങ്ക് കാഷ്യറെ പോലിസ് അറസ്റ്റ് ചെയ്തു. തോപ്രാംകുടി സഹകരണ ബാങ്ക് ജീവനക്കാരന്‍ വാത്തിക്കുടി തോട്ടുപുറം രാജപ്പന്‍ നായരെയാണ് മുരിക്കാശേരി പോലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ടു തോപ്രാംകുടി സ്വദേശി ബെന്നി ചെറ്റകാരിക്കലിനെതിരെ കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.

തോപ്രാംകുടി മറ്റപ്പള്ളി പരേതനായ സണ്ണിയുടെ ഭാര്യ തങ്കമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. തങ്കമ്മ നിക്ഷേപിച്ച തുകയില്‍ ഒന്നര ലക്ഷം രൂപയുടെ കൃത്രിമം നടത്തിയെന്നാണ് പോലിസ് പറയുന്നത്. സണ്ണിയുടെ ഒത്താശയോടെ നിക്ഷേപ തുകയില്‍ നിന്നു പണം പിന്‍വലിച്ചു ബെന്നിക്കു നല്‍കിയത്രേ. പണം സമയത്ത് തിരികെ ലഭിക്കാതെ വന്നതിനെ തുടര്‍ന്നു മൂന്നു മാസം മുമ്പ് സണ്ണി ആത്മഹത്യ ചെയ്തു.
നിക്ഷേപം തിരിമറിയും ആത്മഹത്യാപ്രേരണയും; ബാങ്ക് കാഷ്യര്‍ അറസ്റ്റില്‍

സാമ്പത്തിക ഇടപാട് സംബന്ധിച്ചും രാജപ്പന്‍നായരുടെയും ബെന്നിയുടെയും പങ്ക് സംബന്ധിച്ചും സണ്ണി കുറിപ്പ് എഴുതിവച്ചശേഷമാണ് ജീവനൊടുക്കിയത്. സാമ്പത്തിക ക്രമക്കേട്, വിശ്വാസവഞ്ചന, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്ത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Kerala, Bank, Arrest, Accused, Police, Investigates, Suicide, Bank cashier arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia