കോഴിക്കോട്: (www.kvartha.com 24.09.2015) ത്യാഗസ്മരണകളുണര്‍ത്തി ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നത്. വിശ്വാസികള്‍ രാവിലെത്തന്നെ പുതുവസ്ത്രങ്ങളണിഞ്ഞ് പള്ളികളില്‍ പോയി നമസ്‌ക്കരിച്ചു. സുഹൃത്തുക്കളുമായി ബലിപെരുന്നാള്‍ ആശംസകള്‍ പങ്കുവെച്ചു.
ആഹ്ലാദത്തിന്റേയും ഒത്തുചേരലിന്റെയും നിമിഷങ്ങളുമായി പെരുന്നാളെത്തുമ്പോള്‍ മൈലാഞ്ചിയിട്ടും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും പെരുന്നാളിനെ വരവേല്‍ക്കുന്നു. മറ്റെല്ലാ ആഘോഷങ്ങളെപ്പോലെത്തന്നെ കുട്ടികള്‍തന്നെയാണ് പെരുന്നാളിനേയും സജീവമാക്കുന്നത്. പെരുന്നാള്‍ തലേന്ന് കൂട്ടംകൂടിയിരുന്ന് കൈകളില്‍ മൈലാഞ്ചിചോപ്പണിയുന്ന മൊഞ്ചത്തിമാരും, വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി വിരുന്നുകാരെ മത്സരിച്ചൂട്ടുന്ന വീട്ടമ്മമാരും പെരുന്നാളിന്റെ പ്രതീകങ്ങളാണ്.
മഹല്ലുകളിലും പള്ളികളും തക്ബീര്‍ ധ്വനികള്‍കൊണ്ട് മുഖരിതമാകുമ്പോള്‍ മനസ്സുകളില്‍ പ്രാര്‍ത്ഥനയുടെ പുണ്യം നിറയും. കാലത്തിന്റെ മാറ്റത്തിനൊപ്പം ആഘോഷ രീതികള്‍ എത്രമാറിയാലും പെരുന്നാള്‍ പകരുന്ന സന്തോഷം എന്നും എപ്പോഴും ഒന്നു തന്നെ. ഇത്തവണ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരശേഷം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. കോഴിക്കോട് സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബീച്ച് ഓപണ്‍ സ്‌റ്റേജിന് സമീപം നടന്ന ഈദ് ഗാഹിന് ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി.
എറണാകുളം കലൂര്‍ സ്‌റ്റേഡിയത്തിന് സമീപം നടന്ന ഈദ് ഗാഹിന് നസ്‌റുദ്ദീന്‍ റഹ്മാനി മൗലവി നേതൃത്വം നല്‍കി. സിനിമാതാരം മമ്മൂട്ടിയടക്കമുള്ള വന്‍ ജനാവലിയാണ് ഇവിടെ നമസ്‌കാരത്തിനത്തെിയത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹിന് പാളയം ഇമാം മൗലവി വി.പി. സുഹൈബ് നേതൃത്വം നല്‍കി.
ഇബ്രാഹിംനബി തന്റെ ഏകമകന്‍ ഇസ്മ ഈലിനെ ദൈവത്തിന് ബലിയര്‍പ്പിക്കാന്‍ ഒരുങ്ങിയതിന്റെ സ്മരണയില്‍ പെരുന്നാള്‍ദിനത്തിലും തൊട്ടടുത്ത മൂന്ന് ദിവസങ്ങളിലുമായി വിശ്വാസികള്‍ മൃഗബലി നടത്തുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ മഹല്ല് കമ്മിറ്റികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദൈവമാര്‍ഗത്തില്‍ സ്വന്തം ജീവിതം സമര്‍പ്പിക്കുക എന്ന സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നത്.
Also Read:
പോലീസില്‍ പരാതി നല്‍കാത്തതിന് 17 കാരനെ അക്രമിച്ചു; ആശുപത്രിയിലാക്കിമടങ്ങുമ്പോള് സുഹൃത്തിന്റെ കയ്യെല്ലും തകര്‍ത്തു
Keywords: Bakrid to be celebrated on Tuesday, Kozhikode, Women, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.