തുടച്ചുനീക്കിയ ഡിഫ്തീരിയ രോഗം വീണ്ടും കേരളത്തില്‍ തിരിച്ചുവന്നു
Sep 20, 2013, 08:30 IST
തിരുവനന്തപുരം: സംസ്ഥാനത്ത് പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടതായി അവകാശപ്പെട്ടിരുന്ന ഡിഫ്തീരിയ രോഗം വീണ്ടും തിരിച്ചുവന്നു. തിരുവനന്തപുരം വെള്ളനാട് സ്വദേശിയായ ആറുവയസുകാരിക്കാണ് ഡിഫ്തീരിയ രോഗമാണെന്ന് സ്ഥിരീകരിച്ചത്. കടുത്ത ചുമയും തൊണ്ടയില്‍ അണുബാധയും ഉണ്ടായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് കുട്ടിയെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ ഡിഫ്തീരിയയ്ക്ക് നല്കുന്ന ഇന്ജക്ഷന് (സിറം) കേരളത്തില്‍ കിട്ടാനില്ലാത്തതിനാല്‍ കുട്ടി അപകട നിലയില്‍ തുടരുകയാണ്. പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു എന്ന് അവകാശപ്പെട്ടിരുന്നതിനാല്‍ കേരളത്തിലെ മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് മരുന്ന് വാങ്ങി സൂക്ഷിക്കാറില്ല. മാത്രമല്ല അധികകാലം സിറം സൂക്ഷിച്ച് വയ്ക്കാനാവാത്തതിനാല്‍ മറ്റ് ആശുപത്രികളിലും ഇത് ലഭ്യമല്ല. ദക്ഷിണേന്ത്യയില്‍ ഒരിടത്തും മരുന്ന് കിട്ടാനില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
ഡല്‍ഹിയിലുള്ള ഒരു കമ്പനി മാത്രമാണ് മരുന്ന് നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ പണം മുന്‍കൂറായി അടച്ചാല്‍ മാത്രമേ അവര്‍ മരുന്ന് എത്തിക്കാന്‍ തയാറാവുകയുള്ളൂ. എസ്.എ.ടി ആശുപത്രിയില്‍ നിന്ന് ആവശ്യപ്പെട്ടതനുസരിച്ച് രണ്ടു ദിവസത്തിനുള്ളില്‍ മരുന്ന് നല്‍കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 16,500 രൂപയാണ് ഇതിന്റെ വില.
ഒരു ഞരമ്പിനെ രോഗം കാര്യമായി ബാധിച്ചതിനാല്‍ കുട്ടി ഡിഫ്തീരിയ പരാലിസിസ് എന്ന അവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗം ഹൃദയത്തെ ബാധിച്ചാല്‍ മരണം തന്നെ സംഭവിക്കുന്ന അവസ്ഥയാണ്. കുട്ടിക്കാലത്ത് കൃത്യമായ വാക്സിന് നല്‍കാത്തതാണ് രോഗകാരണം. എന്നാല്‍ കുട്ടിക്ക് വാക്സിന് കൃത്യമായി നല്‍കിയിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
സിറം നല്കി കഴിഞ്ഞാലും ആഴ്ച്ചകളോളം കുട്ടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും. വെള്ളനാട് കുട്ടിയുടെ വീടിന് സമീപത്തെ
പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. പരിസരപ്രദേശങ്ങളിലുള്ള മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലാത്ത സ്ഥിതിക്ക് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.
Also Read:
ബാലകൃഷ്ണന് വധക്കേസ്: മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി
Keywords: Diphtheria disease, Medicine, Thiruvananthapuram, Girl,Hospital, Treatment, New Delhi, Doctor, Minister, V.S Shiva Kumar, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.