തിരുവനന്തപുരം: എമര്‍ജിങ് കേരളയില്‍ നിശാക്ലബും ഡിസ്ക്കോതെക്കും ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഇന്‍കെലിനോടു വിശദീകരണം തേടി. കേരളീയ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഇടിച്ചുതാഴ്ത്തുന്ന പദ്ധതികള്‍ എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെട്ടു എന്ന വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണം ചോദിച്ചത്.
എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തുന്ന എല്ലാ പദ്ധതികളും ചീഫ് സെക്രട്ടറിയുടെ സൂക്ഷ്മപരിശോധനയ്ക്ക് നല്‍കിയിരുന്നു. കേരളീയ സംസ്‌കാരത്തിന് ചേരാത്ത പദ്ധതികള്‍ എമര്‍ജിങ് കേരളയില്‍ അവതരിപ്പിക്കില്ലെ ന്ന് വ്യവസായ മന്ത്രി വ്യക്തമാക്കിയിട്ടും സൂക്ഷ്മത പുലര്‍ത്താത്തത് ഇന്‍കലിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് വ്യവസായ വകുപ്പിന്റെ നിലപാട്. സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള നിലപാടുകള്‍ കൈക്കൊണ്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനും വ്യവസായമന്ത്രി നിര്‍ദേശി ച്ചിട്ടുണ്ട്.
keywords: Emerging Kerala, Kunjalikutty, Night Club,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.