ജോലിക്കായി താലൂക് ഓഫീസിലേക്ക് വരുന്ന ജീവനക്കാരിയെ യാത്രയാക്കിയ ശേഷം തിരിച്ചുവരുന്നതിനിടയില്‍ ഭര്‍ത്താവിനെ പൊലീസ് മര്‍ദിച്ചതായി പരാതി
May 23, 2021, 19:58 IST
മലപ്പുറം: (www.kvartha.com 23.05.2021) ജോലിക്കായി താലൂക് ഓഫീസിലേക്ക് വരുന്ന ജീവനക്കാരിയെ യാത്രയാക്കാനെത്തിയ ഭര്‍ത്താവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ ടൈപിസ്റ്റ് പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി ലേഖയുടെ ഭര്‍ത്താവ് പ്രമോദിനാണ് മര്‍ദനമേറ്റത്. ശനിയാഴ്ച രാവിലെ ഒമ്പതരമണിയോടെയാണ് സംഭവം.
വള്ളിക്കുന്ന് ഭാഗത്തുള്ള മറ്റു ജീവനക്കാരുടെ വാഹനത്തിലാണ് ലേഖ ഓഫീസിലേക്ക് പോയിരുന്നത്. എന്നാല്‍ ഇട റോഡ് അടച്ചതിനാലും റോഡ് വിജനമായതിനാലും മെയിന്‍ റോഡിലേക്ക് എത്തിക്കാന്‍ ഭര്‍ത്താവ് കൂടെ പോയതായിരുന്നു. ലേഖ പോയ ശേഷം പ്രമോദ് തിരിച്ചു വരുന്നതിനിടെയാണ് അക്രമം നടന്നത്.
പരപ്പനങ്ങാടി എസ് എച്ച് ഒ ഹണി കെ ദാസ് വാഹനത്തിലെത്തി മര്‍ദിക്കുകയും ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്തുവെന്നാണ് പ്രമോദിന്റെ പരാതി. പ്രമോദ് താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം അറിഞ്ഞു സ്റ്റേഷനില്‍ എത്തിയ ഡെപ്യൂടി തഹസില്‍ദാരോടും മോശമായി പെരുമാറിയതായി ഇവര്‍ പറഞ്ഞു. സംഭവത്തില്‍ എസ് പിയോട് കലക്ടര്‍ റിപോര്‍ട് തേടിയിട്ടുണ്ട്.
Keywords: Youth complaint against police, Malappuram, News, Attack, Police, Complaint, Hospital, Treatment, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.