കൊച്ചി: ജനം ടെലിവിഷന്‍ എന്ന ചാനല്‍ എന്ന പേരില്‍ ആലുവ ആസ്ഥാനമായി ആര്‍.എസ്.എസ്. ടെലിവിഷന്‍ ചാനല്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടി. 2013 ഡിസംബറിന് മുമ്പ് ജനം ചാനലിന്റെ മിഴികള്‍ തുറക്കും. ഇതോടെ ദൃശ്യമാധ്യമരംഗത്തും സംഘപരിവാറിന്റെ പാദമുദ്ര പതിയും.
ജന്മഭൂമി ദിനപത്രവും കേസരി വാരികയും ഉള്‍പ്പെടെ നിരവധി പ്രസിദ്ധീകരണങ്ങള്‍ ആര്‍.എസ്.എസ്സിന് കേരളത്തില്‍ ഉണ്ടെങ്കിലും ദൃശ്യമാധ്യമരംഗത്തേക്കുള്ള ഇവരുടെ വരവ് കേരളീയ സമൂഹം ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. കോണ്‍ഗ്രസ്സിന്റെ വീക്ഷണവും സി.പി.ഐയുടെ ജനയുഗവും പലകുറി പ്രസിദ്ധീകരണം നിലച്ചിട്ടും ജന്മഭൂമി മുടക്കാതെ പ്രസിദ്ധീകരിക്കാന്‍ സംഘപരിവാറിന്റെ കേഡര്‍ സ്വഭാവം കൊണ്ട് സാധിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ ദൃശ്യമാധ്യമങ്ങളില്‍ തുടര്‍ച്ചയായി വരുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ദൃശ്യമാധ്യമരംഗത്തേക്ക് കാലെടുത്തു വെക്കാന്‍ ആര്‍.എസ്.എസ്സിനെ നിര്‍ബന്ധിതമാക്കിയത്. അതേ സമയം ജനം ടിവി ചാനല്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലല്ലെന്നും സ്വതന്ത്രമായ കമ്പനിയാണെന്നും എം.ഡി വിശ്വരൂപന്‍ വ്യാഴാഴ്ച കെ. വാര്‍ത്തയോട് പറഞ്ഞു.

Keywords: Kochi, Channel, Kerala, RSS, Janam tv
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.