തിരുവനന്തപുരം: കഴിഞ്ഞദിവസം അന്തരിച്ച ചലച്ചിത്ര നടന് ജഗന്നാഥന്റെ മൃതദേഹം സംസ്ക്കരിച്ചു. ഞായറാഴ്ച രാവിലെ 11.30ന് തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ക്കരിച്ചത്.
സിനിമാ, സീരിയല്‍ രംഗങ്ങളില്‍ നിന്നു നിരവധിപേര്‍ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുത്തു. ജഗന്നാഥന്റെ വിയോഗത്തില്‍ സാംസ്ക്കാരിക മന്ത്രി കെ.സി. ജോസഫ് അനുശോചിച്ചു. മന്ത്രിക്കു വേണ്ടി പിആര്‍ഡി ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. മോഹനന് പുഷ്പചക്രം അര്പിച്ചു. ചലച്ചിത്ര, നാടക, സീരിയല്‍ രംഗത്തെ നിരവധിപേര്‍ അദ്ദേഹത്തിന്റെ പൂജപ്പുരയുള്ള വസതിയിലെത്തി അന്തിമോപചാരം അര്പിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ സരസ്വതി അമ്മ. മക്കള്‍: രോഹിണി, ചന്ദ്രശേഖരന്. മരുമക്കള്‍ ശിവമോഹന്‍ തമ്പി, ലിജി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.