ഗുണമേന്മയുള്ള ജീവിതം സാധ്യമാക്കാനുള്ള സംവിധാനങ്ങൾ ഏർപെടുത്തുകയെന്നത് സർകാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.08.2021) ഗുണമേന്മയുള്ള ജീവിതം സാധ്യമാക്കാനുള്ള സംവിധാനങ്ങൾ ഏർപെടുത്തുക എന്നത് ഇടതുപക്ഷ സർകാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ.

വ്യവസായ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് സെക്രടറിമാരുടെ റിവ്യൂ മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പരമാവധി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുക എന്നതിനൊപ്പം ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതും ഈ സർകാരിൻ്റെ നയമാണെന്നും മന്ത്രി പറഞ്ഞു.
Aster mims 04/11/2022

ഗുണമേന്മയുള്ള ജീവിതം സാധ്യമാക്കാനുള്ള സംവിധാനങ്ങൾ ഏർപെടുത്തുകയെന്നത് സർകാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ

ഇതിനുവേണ്ടി 2018 മുതൽ നിയമഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്. അവകൂടി ഉൾപെടുത്തി സംരംഭ സൗഹൃദമായ ഒരു നാട് രൂപപ്പെടുത്തുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്. ഈ സാഹചര്യത്തിൽ സംരംഭ സൗഹൃദ കേരളം എന്നതിനൊപ്പം സംരംഭ സൗഹൃദ പഞ്ചായത്തുകളും ഉണ്ടാവണം.

ലൈസൻസിംഗ് എന്ന നിയന്ത്രണ പ്രക്രിയയ്ക്ക് അപ്പുറം സംരംഭങ്ങൾ രൂപപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തലത്തിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാറേണ്ടതുണ്ട്. ഇതിന് ആവശ്യമായിട്ടുള്ള നേതൃത്വപരമായ പ്രവർത്തനം എല്ലാ ഗ്രാമ പഞ്ചായത്ത് സെക്രടറിമാരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ യോഗത്തിൽ ആവശ്യപ്പെട്ടു.

Keywords:  News, Thiruvananthapuram, Kerala, State, Minister, LDF, CPM, Minister MV Govindan master, Enterprise Friendly Panchayats Government Goal: Minister MV Govindan master.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia