കോട്ടയത്ത് അംഗന്‍വാടി കെട്ടിടം തകര്‍ന്നുവീണു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 


കോട്ടയം: (www.kvartha.com 08.06.2016) കോട്ടയത്ത് തളിക്കോട്ടപ്പറമ്പില്‍ അംഗന്‍വാടി കെട്ടിടം തകര്‍ന്നുവീണു. കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. താഴത്തങ്ങാടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സര്‍ക്കാര്‍ സ്‌കൂളിന്റെ ഒരു ഭാഗം അംഗന്‍വാടിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇതാണ് പൂര്‍ണമായും തകര്‍ന്നുവീണത്.

ബുധനാഴ്ച രാവിലെ 9.30 മണിയോടെയായിരുന്നു സംഭവം. മഴയായതിനാല്‍ കുട്ടികള്‍ വൈകിയെത്തിയതാണ് വന്‍ അപകടം ഒഴിവായത്. അപകട സമയത്ത് ചുരുക്കം ചില കുട്ടികല്‍ മാത്രമാണ് എത്തിയിരുന്നത്. കെട്ടിടത്തിന്റെ ശോചനീയ അവസ്ഥയെപ്പറ്റി അധികാരികളോട് പരാതിപ്പെട്ടിട്ടും നടപടികള്‍ എടുത്തിരുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

രാവിലെ സ്‌കൂളില്‍ ഭക്ഷണം തയാറാക്കാനെത്തിയ സ്ത്രീ എന്തോ ശബ്ദം കേട്ട് അധ്യാപകരെ
വിവരം അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ അധ്യാപകര്‍ കെട്ടിടകത്തിനകത്തുണ്ടായിരുന്ന നാലു കുട്ടികളെ മറ്റു സ്ഥലത്തേക്ക് മാറ്റിയതിനു തൊട്ടുപിന്നാലെ കെട്ടിടം പൂര്‍ണമായും തകര്‍ന്നുവീണു. കുറച്ചുകൂടി വൈകിയിരുന്നെങ്കില്‍ കുട്ടികള്‍ തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ അകപ്പെടുമായിരുന്നു.

കോട്ടയത്ത് അംഗന്‍വാടി കെട്ടിടം തകര്‍ന്നുവീണു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്കാലപ്പഴക്കംചെന്ന സ്‌കൂള്‍ കെട്ടിടം പുതുക്കി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തുവന്നിട്ടുണ്ട്. ഇതിനായി പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു.

Also Read:
കാസര്‍കോട് റെയില്‍വേസ്‌റ്റേഷന്‍ ലോഡ്ജില്‍ ബദിയടുക്ക സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Keywords:  Anganwadi building collapses, Kottayam, Natives, Protest, school, Complaint, Woman, Teachers, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia