കെ.എം.മാണിക്ക് ദേശാഭിമാനിയുടെ പ്രശംസ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിക്ക്  ദേശാഭിമാനിയുടെ പ്രശംസ. തിരുവന്തപുരത്ത് നടത്തിയ  മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാത്തതിനാണ് ദേശാഭിമാനി മാണിയെ പ്രശംസിച്ചത്. രാഷ്ട്രീയനേട്ടം ഉണ്ടാക്കാനായി ഖജനാവില്‍ നിന്നും സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നതിനോട് വിയോജിപ്പുളളതുകൊണ്ടാണ് മാണി ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ്  മുഖപ്രസംഗത്തില്‍  പറയുന്നത്.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയെ വിമര്‍ശിച്ചുകൊണ്ട് ദേശാഭിമാനിയുടെ  മുഖപ്രസംഗത്തിലെ അവസാന ഭാഗത്താണ്  കെ.എം.മാണിയെ പ്രശംസിക്കുന്നരീതിയിലുള്ള വാചകങ്ങള്‍ എഴുതിയിട്ടുള്ളത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ജനസമ്മതി നേടിയെടുക്കാനാണ് ഖജനാവിലെ പണം ദുരുപയോഗം ചെയ്ത്  ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നാണ് പ്രധാനമായും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്. അത് മനസിലാക്കിയതുകൊണ്ടാണ് ധനമന്ത്രി കെ.എം.മാണി പരിപാടിയില്‍ പങ്കെടുക്കാത്തതെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

മാണിയെ കൂടാതെ മുന്നണിയിലെ ഇതര ഘടകകക്ഷികളില്‍ പെട്ട നേതാക്കളും  ജനമ്പര്‍ക്ക പരിപാടിയോട് സഹകരിക്കാന്‍ താല്‍പര്യം കാട്ടുന്നില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. സോളാര്‍ വിവാദം കത്തിനിന്നിരുന്ന അവസരത്തില്‍  സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പെടെയുളളവര്‍ കെ.എം.മാണിയെ പുകഴ്ത്തി സംസാരിച്ചിരുന്നു.

കെ.എം.മാണിക്ക്  ദേശാഭിമാനിയുടെ പ്രശംസഎന്നാല്‍ തങ്ങളുടെ പ്രശംസ സ്വന്തം മുന്നണിയിലെ വിലപേശലിനാണ് മാണി ഉപയോഗപ്പെടുത്തുന്നതെന്ന് തിരിച്ചറിഞ്ഞതിനാല്‍ നേതാക്കള്‍ പ്രശംസിക്കുന്നത്  നിര്‍ത്തിയിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ മാണിയെ പ്രശംസിച്ചുകൊണ്ടുള്ള ലേഖനം വന്നിരിക്കുന്നത്.

Also Read:
ബസ് കാത്തു നില്‍ക്കുകയായിരുന്ന CPM പ്രവര്‍ത്തകരെ ആക്രമിച്ചു; 2 പേര്‍ക്ക് പരിക്ക്

Keywords: Mass Comtact,Thiruvananthapuram, K.M.Mani, Deshabhimani, Chief Minister, Oommen Chandy, Politics, Criticism, CPM, Kerala,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia