കുന്നംകുളം: (www.kvartha.com 19.09.15) കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. കുന്നംകുളം അത്തിക്കാവ് കുന്തിരക്കാവ്, വലിയ പീടികയില്‍ അബുതാഹീറിന്റെ (41) ഭാര്യ സെമീറയാണ് (36) കൊല്ലപ്പെട്ടത്. അത്തിക്കാവ് പെരുമ്പിലാവില്‍ വടക്കേക്കാട് വാലിയില്‍ മൊയ്തുണ്ണിയുടെ മകളാണ് സെമീറ. വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. വാടക വീട്ടില്‍ താമസിച്ചുവരുന്ന ദമ്പതികള്‍ തമ്മില്‍ കലഹിക്കുന്നത് പതിവാണ്.
ഒരു കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന താഹിര്‍ കഴിഞ്ഞ ദിവസമാണ് മോചിതനായത്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരായ ശേഷം സെമീറ താഹിറിന്റെ ഒപ്പം കൂടി. എന്നാല്‍ സെമീറയെ ഒഴിവാക്കാന്‍ അബുതാഹീര്‍ പലതവണ ശ്രമിച്ചെങ്കിലും വിട്ടുപോകാന്‍ തയ്യാറായില്ല. വിട്ടുപോകണമെങ്കില്‍ തനിക്ക് അഞ്ചു ലക്ഷം രൂപ വേണമെന്നായിരുന്നു സെമീറയുടെ ആവശ്യം.
എന്നാല്‍, പണം നല്‍കാന്‍ താഹിര്‍ തയാറായില്ല. സെമീറയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്നും വിട്ടുപോകാന്‍ പറഞ്ഞിട്ടും അതിന് തയ്യാറാകാത്തതിനാല്‍ കലിമൂത്ത അബുതാഹീര്‍ അടുക്കളയില്‍ നിന്നും വെട്ടുകത്തിയെടുത്ത് കൊണ്ടുവന്ന് സെമീറയുടെ കഴുത്തിന് വെട്ടുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സെമീറ മരിച്ചിരുന്നു.
സംഭവത്തിന് ശേഷം സമീപത്തെ പറമ്പില്‍ മൃതദേഹം കുഴിച്ചിടാന്‍ പ്രതി ശ്രമം നടത്തിയിരുന്നു. ഇതിനായി, കുഴിയുണ്ടാക്കിയെങ്കിലും മതിലിനപ്പുറത്തേക്ക് മൃതദേഹം എത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ശ്രമം വിഫലമാകുകയായിരുന്നു.ദമ്പതികള്‍ക്ക് നാലു പെണ്‍മക്കളുണ്ട്. നാലുപേരും യത്തീംഖാനയിലാണ്. അനാശാസ്യ പ്രവൃത്തികള്‍ക്ക് ദമ്പതികള്‍ക്കെതിരെ നേരത്തെ ഗുരുവായൂര്‍ പോലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് അബുതാഹീര്‍ കുന്നംകുളം പോലീസില്‍ കീഴടങ്ങിയത്.
Also Read:
കര്‍ണാടക മദ്യം വില്‍ക്കുന്നത് പിടികൂടാനെത്തിയ പോലീസുകാരന് മര്‍ദനം
Keywords: Police Station, Court, Case, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.