ഒമ്പത് മാസത്തിനിടെ രൂപയുടെ വിനിമയ നിരക്ക് താഴ്ന്ന നിലവാരത്തില്‍; സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 19,880 രൂപയായി

 


കൊച്ചി:(  www.kvartha.com 20.11.14 ) ഒമ്പത് മാസത്തിനിടെ രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ താഴ്ന്ന നിലവാരത്തിലെത്തി. ഇപ്പോള്‍ ഒരു ഡോളര്‍ വാങ്ങാന്‍ 62.14 രൂപ നല്‍കണം.

ഒരു ഡോളറിന് 62.14 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഒരു ഡോളറിന് 61.96 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടുമെന്ന കണക്കുകൂട്ടലില്‍ ഇപ്പോഴത്തെ വിലക്കുറവില്‍ എണ്ണക്കമ്പനികള്‍ കൂടുതല്‍ അസംസ്‌കൃത എണ്ണ വാങ്ങി സംഭരിച്ചതാണ് ഡോളറിന്റെ വില വര്‍ദ്ധിക്കാനും രൂപയുടെ വിനിമയ നിരക്ക് താഴാനും കാരണം.സ്വര്‍ണത്തിനും കഴിഞ്ഞയാഴ്ച വില കുറഞ്ഞതും കാരണമായി. വ്യാഴാഴ്ച കേരള വിപണിയില്‍ സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ്  19,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,485 രൂപയായി.

ബുധനാഴ്ച 20,000 ആയിരുന്നു വില. കഴിഞ്ഞ ആഴ്ച സ്വര്‍ണവില കൂടിയും കുറഞ്ഞുമിരിക്കുകയാണ്. ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്കിടയില്‍ ഡോളറിന്റെ ആവശ്യം വര്‍ധിച്ചതാണ് ഡോളര്‍ കരുത്തു നേടാനിടയാക്കിയത്.

ഒമ്പത് മാസത്തിനിടെ രൂപയുടെ വിനിമയ നിരക്ക് താഴ്ന്ന നിലവാരത്തില്‍; സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ്  19,880 രൂപയായിബ്രാന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 78 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്. സൗദി അറേബ്യയടക്കം ചില അറബ് രാജ്യങ്ങള്‍ ഒന്നര മാസം മുമ്പു അസംസ്‌കൃത എണ്ണയുടെ കയറ്റുമതി വര്‍ദ്ധിപ്പിച്ചതും  ഡോളറിന്റെ നിരക്ക് കൂടാന്‍ കാരണമായി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മാലിക് ദീനാറില്‍ പെണ്‍കുട്ടിയും മാതാവും നിലവിളിച്ചു; പിന്നീട് കാഞ്ഞങ്ങാട്ട് നടന്നത് ആ പെണ്‍കുട്ടിയുടെ വിവാഹം

Keywords: gold dollar, exchange, rupee oil, business.





ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia