കോഴിക്കോട്: ഒഞ്ചിയത്ത് വധിക്കപ്പെട്ട ടി.പി ചന്ദ്രശേഖരന് കുലംകുത്തിയാണെന്ന പ്രസ്താവന പിണറായി വിജയന്റെ അഭിപ്രായ മാത്രമാണെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാന്ദന്റെ പ്രസ്താവനക്കെതിരെ പിണറായി വിജയന്‍ ശക്തമായി പ്രതികരിച്ചു. കുലംകുത്തികള്‍ എന്നും കുലം കുത്തികള്‍ തന്നെയാണെന്നും ഒഞ്ചിയത്തും ഷൊര്‍ണൂരിലും അവര്‍ പാര്‍ട്ടിയെ ദ്രോഹിച്ചെന്നും അവരോട് നല്ലവാക്ക് പറഞ്ഞിട്ട് കാര്യമില്ലെന്നും പിണറായി പറഞ്ഞു.
ശത്രുക്കള്‍ ഒരു നേതാവിന് വേണ്ടി മുദ്രാവാക്യം വിളിക്കുന്നത് പാര്‍ട്ടിയെ തകര്‍ക്കാനാണ്. നിന്ദ്യമായ ഭാഷയില്‍ ചിലര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടശേഷം കുലംകുത്തിയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. പാര്‍ട്ടിവിട്ടവരെ കൊല്ലാനുള്ള മൗഢ്യം സി.പി.എമ്മിന് ഇല്ലെന്നും ചന്ദ്രശേഖരനും കൂട്ടരും ശത്രുക്കളുമായി കൂട്ടുകൂടിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു .

Keywords: Kozhikode, Pinarayi Vijayan, Kerala, CPM, T.P Chandrashegaran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.