എ.ടി.എം കൗണ്ടറില്‍ മോഷണശ്രമം നടത്തിയ സംഘം പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വെഞ്ഞാറമൂട്:  എ.ടി.എം കൗണ്ടറില്‍  മോഷണശ്രമം നടത്തിയ സംഘം പിടിയില്‍. അടൂര്‍ ചിത്രാഹൗസില്‍ റാണാഷിബിന്‍(25), കാസര്‍കോട് ആടുവേങ്ങയില്‍ ഹൗസില്‍ ടോംസൈണ്‍, പത്തനംതിട്ട സ്വദേശി സുധീഷ്(20) എന്നിവരാണ് പിടിയിലായത്. വയ്യേറ്റ് ജംങ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് വെഞ്ഞാറമൂട് ശാഖയിലെ എ.ടി.എം കൗണ്ടറില്‍  സെപ്തംബര്‍ മൂന്നിന് പുലര്‍ച്ചെയായിരുന്നു മോഷണ ശ്രമം.

ബാങ്കിനോടു ചേര്‍ന്നുതന്നെയാണ്  എടിഎം കൗണ്ടറും സ്ഥിതിചെയ്യുന്നത്. ബാങ്കില്‍ നിന്നും അലാറം മുഴങ്ങുന്നതുകേട്ട നാട്ടുകാരാണ് ആദ്യം മോഷണ വിവരമറിയുന്നത്. മാത്രമല്ല ശാഖാ മാനേജര്‍ക്ക് അപായ സൂചനാ  മെസേജും  മൊബൈലില്‍ ലഭിച്ചിരുന്നു.

തുടര്‍ന്ന് ശാഖാ അസി. മാനേജരെ  വിവരമറിയിച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയപ്പോഴാണ്   മോഷണ ശ്രമം അറിയുന്നത്. എ.ടി.എമ്മിന്റെ
എ.ടി.എം കൗണ്ടറില്‍  മോഷണശ്രമം നടത്തിയ സംഘം പിടിയില്‍
പിന്‍ഭാഗം കുത്തിപ്പൊളിക്കാനും മോഷ്ടാക്കള്‍ ശ്രമിച്ചിരുന്നുവെന്നും  പോലീസ് പറയുന്നു. മെഷീനിലുള്ള ക്യാമറ  മൂടി വളരെ തന്ത്രപൂര്‍വമാണ് മോഷ്ടാക്കള്‍  കൗണ്ടറില്‍ പ്രവേശിച്ചത്.

കൗണ്ടറിനു  മുന്നില്‍ ഘടിപ്പിച്ചിരുന്ന ക്യാമറ പരിശോധിച്ചതില്‍ നിന്നും കോട്ടും തൊപ്പിയും ഗ്ലൗസും ധരിച്ചെത്തിയ  മൂന്നംഗസംഘമാണ് മോഷണം നടത്തിയതെന്ന്  തിരിച്ചറിഞ്ഞിരുന്നു. പത്തനംതിട്ടയിലെ കവര്‍ച്ചാകേസുമായി ബന്ധപ്പെട്ടു സംഘം അറസ്റ്റിലാവുമ്പോഴാണു വെഞ്ഞാറമൂട് ബാങ്കിലെ കവര്‍ച്ചാ ശ്രമവും പുറത്തുവന്നത്. തുടര്‍ന്നു പിടിയിലായവരെ വെഞ്ഞാറമൂട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി കോടതിയില്‍ ഹാജരാക്കി.

Also Read:
തളങ്കരയില്‍ വിദ്യാര്‍ത്ഥിയെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി

Keywords:  ATM, Arrest, Kasaragod, Natives, Pathanamthitta, Robbery, Message, Court, Police, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia