ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Mar 3, 2022, 20:20 IST
കോഴിക്കോട്: (www.kvartha.com 03.03.2022) ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ മാതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
നാദാപുരം പേരോട്ടെ സുബീന മുംതാസിനെ (32)യാണ് വാണിമേൽ നരിപ്പറ്റയിലെ ഇവരുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 25 നാണ് മക്കളെ കിണറ്റിലെറിഞ്ഞ ശേഷം സുബീന കിണറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണിൽ വിളിച്ച് പറഞ്ഞാണ് അന്ന് സുബീന കിണറ്റിൽ ചാടിയതെന്നുമാണ് കേസ്.
ബന്ധുക്കൾ വിവരം നൽകിയതോടെ സമീപവാസികൾ എത്തിയപ്പോൾ യുവതി കിണറ്റിലെ പൈപിൽ പിടിച്ച് നിൽക്കുകയായിരുന്നു. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും കിണറ്റിലെറിഞ്ഞ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനായില്ല.

മക്കളെ കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ സുബീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്.
Also Read:
Also Read:
Keywords: Kozhikode, Kerala, News, Death, Well, Murder, Case,Police, Top-Headlines, Family, Youth, Case, Women Found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.