തൊടുപുഴ: (www.kvartha.com 21.01.2015) ഇടുക്കി അണക്കെട്ടില്‍ ബോട്ട് കത്തി നശിച്ചു. ബുധനാഴ്ച രാത്രി എട്ടു മണിയോടെ ചെറുതോണി ഷട്ടറിന് സമീപത്താണ് ബോട്ട് കത്തിയത്. കെ. എസ്. ഇ. ബി ഡാം സേഫ്ടി വിഭാഗത്തിന്റെ നിരീക്ഷണ ബോട്ടാണ് അഗ്‌നിക്കിരയായത്.
സമീപത്തുതന്നെ പോലിസിന്റെ ഗാര്‍ഡ് റൂമുണ്ട്. തീ കത്തുന്നതിന്റെ മണം എത്തിയപ്പോഴാണ് വിവരം ഗാര്‍ഡ് റൂമില്‍ അറിഞ്ഞതെന്നു പറയുന്നു. പോലിസുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇടുക്കിയില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയപ്പോഴേക്കും ബോട്ട് പൂര്‍ണമായും കത്തിക്കരിഞ്ഞു.
ഡ്യൂട്ടിയിലുള്ള പോലിസുകാര്‍ ഡാമില്‍നിന്നു മീന്‍പിടിച്ച് ബോട്ടിനു സമീപം തീയിട്ട് ചുട്ടുതിന്നതിനുശേഷം തീ കെടുത്താതെ ഇട്ടതും അപകടകാരണമായി വിലയിരുത്തപ്പെടുന്നു. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും വൈദ്യുതി ബോര്‍ഡ് അധികൃതരും സ്ഥലത്തെത്തി.

Keywords : Idukki, Kerala, Dam, Boats, Fire, KSEB.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.