ആറളം ഫാമില്‍ ഒന്നല്ല, ഒരുപാടുണ്ട് ദേവികമാര്‍: ഓഫ് ലൈനില്‍ ജീവിക്കുന്നവര്‍ അവഗണനയുടെ ഇരുട്ടില്‍ തന്നെ

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 02.06.2020) ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മനോവിഷമത്തില്‍ ജീവനൊടുക്കിയ വളാഞ്ചേരിയിലെ ദേവികയെന്ന ദലിത് വിദ്യാര്‍ത്ഥിനിയുടെ ദുരന്തം ചര്‍ച്ചയാകുമ്പോള്‍ ഇതിനു സമാനമായി ജീവിക്കുന്ന കുട്ടികള്‍ കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ആറളം ആദിവാസി മേഖലയിലുമുണ്ട്. ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളില്ലാതെ ആറളം ഫാമിലെ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പാഠ്യപദ്ധതികളുടെ കളത്തിന് പുറത്താണ്. ജൂണ്‍ ഒന്നിന് ടെലിവിഷനിലൂടെയും ഓണ്‍ലൈനിലൂടെയും അധ്യായന വര്‍ഷം ആരംഭിച്ചതോടെ പഠനം ആരംഭിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് ഫാമിലെ വിദ്യാര്‍ത്ഥികള്‍. 

ആറളം ഫാമില്‍ ഒന്നല്ല, ഒരുപാടുണ്ട് ദേവികമാര്‍: ഓഫ് ലൈനില്‍ ജീവിക്കുന്നവര്‍ അവഗണനയുടെ ഇരുട്ടില്‍ തന്നെ

ആറളം ഫാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 584 കുട്ടികളാണ് പഠിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 104 കുട്ടികളും പഠിക്കുന്നുണ്ട്. ഇതില്‍ 525 കുട്ടികള്‍ക്കാണ് സൗകര്യങ്ങള്‍ തീരെയില്ലാത്തത്.പഠനത്തിനായുള്ള സൗകര്യങ്ങളില്ലാത്ത ആറളം ഫാമിലെ വിവിധ ബ്ലോക്കുകളില്‍ താമസിക്കുന്ന ആദിവാസി കുട്ടികള്‍ക്കാണ് സ്‌കൂള്‍ തുറക്കുന്നതിനു മുമ്പേ തന്നെ അധികൃതര്‍ സൗകര്യങ്ങളൊരുക്കാതിരുന്നത്.

ടെലിവിഷനിലൂടെ പാഠ്യഭാഗങ്ങള്‍ സംപ്രേക്ഷണം ചെയ്യുമെന്ന് അധികൃതരുടെ നിര്‍ദേശം ലഭിച്ചെങ്കിലും ഏതൊക്കെ സമയത്താണ് ക്ലാസുകള്‍ എന്നത് ഒരു വിദ്യാര്‍ത്ഥിക്കു പോലും അറിയില്ല. ഇതിനായി സൗകര്യമൊരുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൗകര്യം ഒരുക്കുമെന്നാണ് അറിയിച്ചതെന്നും പ്രധാന അധ്യാപിക എന്‍ സുലോചന പറഞ്ഞു. ചില വീടുകളില്‍ ടെലിവിഷന്‍ ഉണ്ടെങ്കിലും വിക്ടേഴ്‌സ് ചാനല്‍ ലഭിക്കാത്ത നെറ്റ്വര്‍ക്കുകള്‍ ആയതും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാണ്.

Keywords:  Kannur, News, Kerala, Online, Study class, Students, school, Online learning opposition
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia