അസുഖമുണ്ടെന്ന വ്യാജേന ആശുപത്രിയില്‍ കിടക്കാനുള്ള നിസാമിന്റെ ശ്രമം പാളി

 


തൃശൂര്‍: (www.kvartha.com 03/02/2015) ഗെയിറ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ച് ഫഌറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി നിസാമിന്റെ വ്യാജ അസുഖ ശ്രമം പാളി. തനിക്ക് കടുത്ത ചെവിവേദന ഉണ്ടെന്നും ചെവിയില്‍ പൊട്ടലുണ്ടെന്നും നിസാം തൃശൂര്‍ സബ് ജയിലിലെ പോലീസുകാരോട് പരാതിപ്പെടുകയായിരുന്നു.

അസുഖമുണ്ടെന്ന വ്യാജേന ആശുപത്രിയില്‍ കിടക്കാനുള്ള നിസാമിന്റെ ശ്രമം പാളിതുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ പോലീസുകാര്‍ നിസാമിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ എക്‌സ്‌റെ അടക്കമുള്ള  പരിശോധനകള്‍ നടത്തിയെങ്കിലും ഒരസുഖവും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇയാളെ വീണ്ടും സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞദിവസം 10 ഗ്രാം കൊക്കൈനുമായി നിസാമിന്റെ കൊച്ചിയിലെ ഫഌറ്റില്‍ നിന്നും നടന്‍
ഷൈന്‍ ടോം ചാക്കോ അടക്കമുള്ളവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതോടെയാണ് രോഗം നടിച്ച് നിസാം ആശുപത്രിയിലെത്തിയത്. എന്നാല്‍ നിസാമിന്റെ ശ്രമം പാളുകയായിരുന്നു. ഫഌറ്റില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തില്‍ നിസാമിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അനധികൃത വൈദ്യുതി ഉപഭോഗം; ഉപഭോക്താക്കള്‍ക്ക് 61,817 രൂപ പിഴ
Keywords:  Thrissur, Medical College, Hospital, Treatment, Complaint, Police, Jail, Flat, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia