അന്ത്യചുംബനങ്ങളില്ലാതെ വിട; ഒരു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ നിധിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 10.06.2020) സാമൂഹ്യസേവനത്തിന് പ്രഥമസ്ഥാനം നല്‍കി ലോകമെങ്ങും പടര്‍ന്നുപിടിച്ച മഹാമാരിയുടെ കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാനായി പൊരുതിയ നിധിന് ഒടുവില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. നിധിന്റെ മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി.

അന്ത്യചുംബനങ്ങളില്ലാതെ വിട; ഒരു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ നിധിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ഷാര്‍ജയില്‍ മരിച്ച നിധിന്‍ ചന്ദ്രന്റെ ഭൗതികശരീരം പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിച്ചു. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് മൃതദേഹം കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഒരു മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തി.

അന്ത്യചുംബനങ്ങളില്ലാതെ വിട; ഒരു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ നിധിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കൊവിഡ് കാലത്ത് ഗള്‍ഫില്‍ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ആതിരയും നിധിനും വാര്‍ത്തകളില്‍ ഇടം നേടുന്നത്.

അന്ത്യചുംബനങ്ങളില്ലാതെ വിട; ഒരു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ നിധിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

തനിക്ക് ലഭിച്ച ടിക്കറ്റ് മറ്റൊരു പ്രവാസിക്ക് നല്‍കിയ നിധിന്‍ ആദ്യ വിമാനത്തില്‍ തന്നെ ആതിര നാട്ടിലെത്തിച്ചു. അതിനിടെയാണ് നിധിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത എത്തുന്നത്.

അന്ത്യചുംബനങ്ങളില്ലാതെ വിട; ഒരു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ നിധിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

നിധിന്റെ മരണം അറിയിക്കാതെയാണ് ആതിരയെ ആശുപത്രിയിലാക്കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആതിര പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുമ്പോള്‍ പുറത്ത് നടക്കുന്ന വാര്‍ത്തകള്‍ അറിയാക്കാതെ ബന്ധുക്കളും ആശുപത്രി അധികൃതരും കരുതലെടുത്തിരുന്നു. രക്തസമ്മര്‍ദ്ദം കൂടി അമ്മയ്ക്കും ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനും ഒന്നും സംഭവിക്കാതിരിക്കാനായി ഫോണോ, ടിവിയോ, വാര്‍ത്തകള്‍ അറിയാനുള്ള മറ്റ് സാധ്യതകളും ഒഴിവാക്കിയാണ് ബന്ധുക്കള്‍ ആതിരയെ സംരക്ഷിച്ചത്.

അന്ത്യചുംബനങ്ങളില്ലാതെ വിട; ഒരു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ നിധിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം ഐസിയുവില്‍ എത്തിയാണ് നിധിന്റെ വിയോഗ വാര്‍ത്ത അറിയിച്ചത്. ആദ്യം ജീവനില്ലാതെ നിധിനെ കാണേണ്ടെന്ന് പറഞ്ഞ ആതിര പിന്നീട് ഒരു നോക്ക് കണ്ടാല്‍ മതിയെന്ന് അറിയിച്ചു. വീല്‍ചെയറില്‍ ആതിരയെ മോര്‍ച്ചറിക്ക് സമീപം എത്തിച്ച് മൃതദേഹം കാണിക്കാനാണ് ബന്ധുക്കളും ആശുപത്രി അധികൃതരും ചേര്‍ന്ന് സൗകര്യം ഒരുക്കി.

അന്ത്യചുംബനങ്ങളില്ലാതെ വിട; ഒരു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ നിധിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

പ്രിയപ്പെട്ടവളുടെ അടുത്തെത്തിയപ്പോള്‍ അവന്‍ മരണത്തിന്റെ തണുപ്പില്‍ വിറങ്ങലിച്ച് കിടക്കുന്നത് കണ്ടു നിന്നവര്‍ക്ക് വേദനയായി. കൊവിഡ് ഭീഷണി ഉള്ളതിനാലും ആതിരയ്ക്ക് പ്രസവ ശസ്ത്രക്രിയ കഴിഞ്ഞതിനാലും തന്റെ പ്രീയപ്പെട്ടവന് ആതിര അന്ത്യ ചുംബനമില്ലാതെ അന്തിമോപചാരം നല്‍കിയപ്പോള്‍ ആശുപത്രിയില്‍ ഏറെ വൈകാരികമായ രംഗങ്ങള്‍ക്ക് സാക്ഷിയായി.

ബുധനാഴ്ച രാവിലെയാണ് നിധിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് റോഡ് മാര്‍ഗ്ഗമാണ് കോഴിക്കോട്ടേക്ക് എത്തിച്ചത്. ആദ്യം ആതിരയെ കാണിക്കാന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നാട്ടിലും വീട്ടിലും ഏറെ പ്രിയപ്പെട്ടവനായിരുന്നു നിധിന്‍.

ആതിരയുടെ പ്രസവത്തിന് നാട്ടിലെത്തുമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും എല്ലാം നിധിന്‍ പറഞ്ഞിരുന്നു. വിയോഗ വാര്‍ത്ത നാടിനും വലിയ ആഘാതമായി.

നിതിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പേരാണ് പേരാമ്പ്രയിലെ വീടിന് പരിസരത്ത് രാവിലെ മുതല്‍ എത്തിയിരുന്നത്.
Keywords:  News, Kerala, Death, Dead Body, Wife, Funeral, Husband, Hospital, Nidhin Chandran Funaral
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia