ഐ എസ് എല്‍ ഫൈനല്‍ 18ന് കൊച്ചിയില്‍

 


മുംബൈ: (www.kvartha.com 25.11.2016) ഐ എസ് എല്‍ മൂന്നാം സീസണ്‍ ഫൈനലിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകും. ഡിസംബര്‍ 18നാണ് ഫൈനല്‍. കാണികളുടെ വലിയ സാന്നിധ്യമാണ് ഫൈനല്‍ വേദി കൊച്ചിയിലാക്കാനുള്ള തീരുമാനത്തിന് പിന്നില്‍.

ഏകദേശം അരലക്ഷത്തോളം കാണികളാണ് കൊച്ചിയില്‍ ഓരോ മത്സരങ്ങളും വീക്ഷിക്കാന്‍ എത്തുന്നത്. മറ്റു സ്‌റ്റേഡിയങ്ങളെ അപേക്ഷിച്ച് കാണികളുടെ എണ്ണത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയാണ് ഏറെ മുന്നില്‍. ആദ്യ രണ്ടു സീസണുകളില്‍ യഥാക്രമം മുംബൈയും ഗോവയുമായിരുന്നു ഫൈനല്‍ വേദികള്‍. മൂന്നാം സീസണില്‍ കൊച്ചിക്ക് പുറമെ കൊല്‍ക്കത്തയും ഫൈനല്‍ വേദിക്കായി പരിഗണിച്ചിരുന്നു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയം ഐ എസ് എല്‍ മത്സരങ്ങള്‍ക്ക് ഇത്തവണ വിട്ടുകിട്ടില്ലെന്ന് ഉറപ്പായതോടെ ഫൈനല്‍ കൊച്ചിയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

2017ല്‍ ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ വേദി കൂടിയാണ് കൊച്ചി സ്‌റ്റേഡിയം.

ഐ എസ് എല്‍ ഫൈനല്‍ 18ന് കൊച്ചിയില്‍


Keywords : Mumbai, Kochi, ISL, Sports, Final, Kerala Blasters, Final.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia