Chennaiyin FC | ഐഎസ്എൽ സീസൺ 9: ചെന്നൈയിൻ എഫ് സി 35 അംഗ ടീമിനെ പ്രഖ്യാപിച്ചു; അനിരുദ്ധ് ഥാപ്പ നയിക്കും; ഏഴാമത്തെ വിദേശ താരമായി നാസർ അൽ ഖയാതി

 


ചെന്നൈ: (www.kvartha.com) ഇൻഡ്യൻ സൂപർ ലീഗ് (ഐ‌എസ്‌എൽ) പുതിയ സീസണിലേക്കുള്ള 35 അംഗ ടീമിനെ ചെന്നൈയിൻ എഫ്‌സി പ്രഖ്യാപിച്ചു. ക്യാപ്റ്റൻ അനിരുദ്ധ് ഥാപ്പയുടെ നേതൃത്വത്തിലുള്ള ടീമിൽ ഏഴാമത്തെ വിദേശ താരമായി നാസർ അൽ ഖയാതി ഇടം പിടിച്ചു. നിരവധി ഇൻഡ്യൻ യുവ താരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്.
ഡ്യൂറൻഡ് കപിൽ നിന്ന് പാഠം പഠിക്കാനും സീസണിൽ ശക്തമായ തിരിച്ചുവരവ് നടത്താനും കോച് തോമസ് ബ്രോഡെറിക്ക് ആഗ്രഹിക്കുന്നുവെന്ന് വ്യക്തം. മിഡ്ഫീൽഡർ റാഫേൽ ക്രിവെല്ലരോയ്ക്ക് പകരമാണ് ഖയാതി ടീമിലെത്തിയത്.
  
Chennaiyin FC | ഐഎസ്എൽ സീസൺ 9: ചെന്നൈയിൻ എഫ് സി 35 അംഗ ടീമിനെ പ്രഖ്യാപിച്ചു; അനിരുദ്ധ് ഥാപ്പ നയിക്കും; ഏഴാമത്തെ വിദേശ താരമായി നാസർ അൽ ഖയാതി

ഈ താരങ്ങൾക്ക് ഇടം കിട്ടി

ഖയാതിക്ക് പുറമെ സെനഗൽ താരം ഫാലോ ഡയഗ്നെ, ഇറാൻ ഡിഫൻഡർ വഫ ഹഖ്മനേഷി, ജർമ്മൻ മിഡ്ഫീൽഡർ ജൂലിയസ് ഡക്കർ, മുൻനിര താരങ്ങളായ ക്വാമെ കരിക്രി (ഘാന), പീറ്റർ സ്ലിസ്കോവിച്ച് (ക്രൊയേഷ്യ) എന്നിവർ വിദേശ താരങ്ങളായി ടീമിലുണ്ട്. രണ്ട് തവണ ചാംപ്യരായ ചെന്നൈയിൻ നിരവധി പുതിയ ഇൻഡ്യൻ കളിക്കാരെ ടീമിൽ ഉൾപെടുത്തി, അതിൽ പരിചയസമ്പന്നരായ യുവ കളിക്കാരെ ഉൾപെടുത്തുന്നതിന് മുൻഗണന നൽകിയിട്ടുണ്ട്. ഒക്‌ടോബർ 10ന് എടികെ മോഹൻ ബഗാനെതിരെയാണ് ചെന്നൈയിൻന്റെ ആദ്യ മത്സരം.


ചെന്നൈയിൻ എഫ്‌സി ടീം

ഗോൾകീപർമാർ: ദേബ്ജിത് മജുംദാർ, സമിക് മിത്ര, ദേവാൻഷ് ദബാസ്, ലവ്പ്രീത് സിംഗ്.

ഡിഫൻഡർമാർ: നാരായൺ ദാസ്, ആകാശ് സാങ്‌വാൻ, വഫ ഹഖ്‌മനേഷി, ഫോളോ ഡയഗ്‌നെ, ഗുർമുഖ് സിംഗ്, മുഹമ്മദ് സാജിദ് ധോത്ത്, അജിത് കുമാർ, മോണോതോഷ് ചക്ലാദർ, മുഹമ്മദ് ആഖിബ്.

മിഡ്ഫീൽഡർമാർ: നാസർ അൽ ഖയാതി, ജിതേശ്വർ സിംഗ്, അനിരുദ്ധ് ഥാപ്പ, എഡ്വിൻ വാൻസ്പാൽ, ജൂലിയസ് ഡക്കർ, സജൽ ബാഗ്, ക്രിസ് വൈറ്റ്, മുഹമ്മദ് റഫീഖ്, സൗരവ് ദാസ്, സുഹൈൽ പാഷ.

ഫോർവേഡ്സ്: നിന്തോയ് മെയ്റ്റി, വിൻസി ബാരെറ്റോ, റഹീം അലി, റൊമാരിയോ ജെസുരാജ്, പീറ്റർ സ്ലിസ്കോവിച്ച്, ക്വാമെ കരിക്രി, പ്രശാന്ത് കറുത്തടത്ത്കുനി, ജോക്സൺ ദാസ്, സെന്താമിസ്, ജോബി ജസ്റ്റിൻ, ഗുലാബ് സിംഗ്, മുഹമ്മദ് ലിയാഖത്.
Keywords:  Chennai, Tamilnadu, India, News, Top-Headlines, Latest-News, ISL, Football, Football Player, Chennaiyin FC Announce Squad for ISL Season 9.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia