Helicopter Crash | 12 മണിക്കൂറിന് ശേഷം ഇറാന്‍ ഹെലികോപ്റ്റര്‍ അപകടം നടന്ന സ്ഥലം കണ്ടെത്തിയതായി റിപോര്‍ട്; ഇബ്രാഹിം റെയ്‌സിക്കുറിച്ച് വിവരമില്ല; പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് തിരച്ചില്‍ പുരോഗമിക്കുന്നു

 


ടെഹ്റാന്‍: (KVARTHA) ഹെലികോപ്റ്റര്‍ അപകടം നടന്ന് 12 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല. അതേസമയം, ഹെലികോപ്റ്റര്‍ അപകടം നടന്നുവെന്ന് സംശയിക്കുന്ന സ്ഥലം കണ്ടെത്തിയതായി റിപോര്‍ട്. ഉസി ഗ്രാമത്തിനടത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു. ടെഹ്‌റാനില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയാണ് ഈ സ്ഥലം.

രക്ഷാദൗത്യത്തിന് റഷ്യയുടെയും തുര്‍കിയുടെയും സഹായം ലഭിച്ചിട്ടുണ്ട്. സഹായിക്കാനെത്തിയ തുര്‍കി സൈന്യത്തിന്റെ ആളില്ലാ വിമാനമാണ് അപകടസ്ഥലം കണ്ടെത്തിയതെന്നാണ് വിവരം. മോശം കാലാവസ്ഥയെ തുടര്‍ന്ന് തകര്‍ന്ന ഹെലികോപ്റ്ററിന് അരികില്‍ എത്താനായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. അകിന്‍സി യുഎവി എന്ന ആളില്ലാ വിമാനമാണ്, അപകടസ്ഥലം കണ്ടെത്തിയതെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

അതേസമയം, ഈ റിപോര്‍ടിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇവര്‍ നല്‍കിയ വിവരങ്ങള്‍ ഇറാന്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്. അപകടസ്ഥലം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. രക്ഷാപ്രവര്‍ത്തകര്‍ ഇവിടേക്ക് പുറപ്പെട്ടതായും റിപോര്‍ടുണ്ട്.

പ്രതികൂല കാലാവസ്ഥ ഉള്‍പെടെയുള്ള കടുത്ത വെല്ലുവിളികള്‍ അതിജീവിച്ചാണ് നാല്‍പതിലേറെ സംഘങ്ങളുടെ തിരച്ചില്‍ പുരോഗമിക്കുന്നത്. അപകടസമയം പ്രസിഡന്റും ഇറാന്‍ വിദേശകാര്യ മന്ത്രിയും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.

ഞായറാഴ്ച (19.05.2024) ഇറാന്‍-അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം ഹെലികോപ്റ്ററില്‍ മടങ്ങുന്നതിനിടെയാണ് വിദൂര വനമേഖലയില്‍പ്പെട്ട് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഉള്‍പെടെയുള്ളവരെ കാണാതായത്. പ്രസിഡന്റ് റെയ്‌സിക്കൊപ്പം വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാനും അപകടത്തില്‍പെട്ടിട്ടുണ്ട്.

Helicopter Crash | 12 മണിക്കൂറിന് ശേഷം ഇറാന്‍ ഹെലികോപ്റ്റര്‍ അപകടം നടന്ന സ്ഥലം കണ്ടെത്തിയതായി റിപോര്‍ട്; ഇബ്രാഹിം റെയ്‌സിക്കുറിച്ച് വിവരമില്ല; പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് തിരച്ചില്‍ പുരോഗമിക്കുന്നു

പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ് മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹശെം എന്നിവരും ഹെലികോപ്റ്റില്‍ റെയ്‌സിക്ക് ഒപ്പമുണ്ടായിരുന്നു. മൂന്ന് ഹെലികോപ്റ്ററുകളാണ് പ്രസിഡന്റിന്റെ യാത്രാസംഘത്തിലുണ്ടായിരുന്നത്. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹഹം അലിയേവും പങ്കെടുത്തിരുന്നു. മറ്റ് രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമാണെന്നാണ് വിവരം.

ജുഡീഷ്യറിയുടെ തലവനായിരിക്കെ 2021ലാണ് റെയ്‌സി, ഇറാന്‍ പ്രസിഡന്റായത്. ഗാസ യുദ്ധംമൂലം കലുഷിതമായ മധ്യപൂര്‍വദേശ മേഖലയില്‍ പ്രധാന ശക്തിയാണ് ഇറാന്‍. ഇസ്രാഈലിനെതിരെ പോരാടുന്ന ഗാസയിലെ ഹമാസിനും ലബനനിലെ ഹിസ്ബുല്ലയ്ക്കും ഇറാന്‍ ശക്തമായ പിന്തുണയാണ് നല്‍കുന്നത്.

Keywords: News, World, Iran, President, Missing, Helicopter Crash, Rescue Mission, Foggy, Mountainous Region, Ebrahim Raisi, Search, Helicopter Accident, Help, Russia, Turkey, Iran’s hard-line president still missing after likely helicopter crash in foggy, mountainous region.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia