ഓഫീസില്‍ കടന്ന ആട് ഫയലുമായി ഓടി, എന്റെ പൊന്നോ, തന്നിട്ടു പോ എന്ന് പറഞ്ഞ് ഉദ്യോഗസ്ഥനും പിന്നാലെ; വീഡിയോ വൈറല്‍

 


ലക്‌നൗ: (www.kvartha.com 04.12.2021) ഓഫീസില്‍ കടന്ന ആട് ഫയലുമായി ഓടി, എന്റെ പൊന്നോ, തന്നിട്ടു പോ എന്ന് പറഞ്ഞ് ഉദ്യോഗസ്ഥനും പിറകെയോടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. 

കറുത്ത നിറത്തിലുള്ള ആട് വായില്‍ കടലാസുകള്‍ കടിച്ചുപിടിച്ച് നില്‍ക്കുന്നതും ഇത് കണ്ട് ഉദ്യോഗസ്ഥന്‍ പിറകെയെത്തിയതോടെ ആട് ഓടാന്‍ തുടങ്ങുന്നതും വീഡിയോയില്‍ കാണാം. ഉദ്യോഗസ്ഥന്‍ 'അരേ യാര്‍ ദേ ദോ' (എന്റെ പൊന്നോ, തന്നിട്ടു പോ) എന്ന് പറഞ്ഞു കൊണ്ടാണ് ആടിന് പിറകെ ഓടുന്നത്. 

ഓഫീസില്‍ കടന്ന ആട് ഫയലുമായി ഓടി, എന്റെ പൊന്നോ, തന്നിട്ടു പോ എന്ന് പറഞ്ഞ് ഉദ്യോഗസ്ഥനും പിന്നാലെ; വീഡിയോ വൈറല്‍

ഉദ്യോഗസ്ഥന്‍ ആടിന്റെ തൊട്ടടുത്തെത്തിയതും വീഡിയോയില്‍ കാണാം. ഓഫിസ് ഫയലുകളാണ് ആട് കൊണ്ടുപോയത്. എന്നാല്‍ അവ ചബല്‍പൂര്‍ ബ്ലോക് ഓഫിസ് കാന്റീനിലെ പാഴ്കടലാസുകളാണെന്ന് റിപോര്‍ടുകള്‍ പറയുന്നു. ഔദ്യോഗിക രേഖകളല്ലെന്നുമാണ് ബ്ലോക് ഡവലപ്മെന്റ് ഓഫിസര്‍ മനുലാല്‍ യാദവ് എഎന്‍ഐയോട് പറഞ്ഞത്.
Keywords:  Lucknow, News, National, Video, Animals, Humor, Office, Goat, Escaped, Files, Run, Man Runs After Goat That Escaped With Office Files
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia