ഇന്ത്യന്‍ യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച യുവാവിന് മൂന്ന് വര്‍ഷം തടവ്

 


ഇന്ത്യന്‍ യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച യുവാവിന് മൂന്ന് വര്‍ഷം തടവ്
ദുബൈ: വിധവയായ ഇന്ത്യന്‍ വനിതയെ തടങ്കലിലിട്ട് വേശ്യാവൃത്തിക്ക് നിര്‍ബന്ധിപ്പിച്ച 20കാരനായ യുവാവിന് മൂന്ന് വര്‍ഷം തടവിലിടാന്‍ ദുബൈ കോടതി വിധിച്ചു.

ഭര്‍ത്താവ് മരിച്ചശേഷം ജീവിതപ്രാരാബ്ധത്തില്‍ ഉഴലുമ്പോഴാണ് 31കാരിയായ യുവതി ഒരു ഏജന്റ് മുഖേന വീട്ടുജോലിക്കായി ദുബൈയിലെത്തിയത്. 800 ദിര്‍ഹം ശമ്പളം നല്‍കാമെന്ന വ്യവസ്ഥയിലാണ് യുവതിയെ കൊണ്ടുവന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ തൊഴില്‍തേടി ദുബൈയിലെത്തിയെങ്കിലും തൊഴില്‍ കിട്ടാത്തതുമൂലം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

നാട്ടില്‍ കഴിയുന്നതിനിടയില്‍ ഇക്കഴിഞ്ഞ ഫെബ്രവരിയില്‍ ഫോണിലൂടെ വന്ന തൊഴില്‍ വാഗ്ദാനത്തെ തുടര്‍ന്നാണ് യുവതി വീണ്ടും മാര്‍ച്ച് അഞ്ചിന് ദുബൈയിലെത്തിയത്. ഇവിടെത്തിയപാടെ തൊഴില്‍ വാഗ്ദാനം ചെയ്ത ആളും മറ്റൊരാളും ചേര്‍ന്ന് നായിഫിലേക്ക് കൊണ്ടുപോയി പാസ്‌പോര്‍ട്ടും മറ്റും വാങ്ങി മുറിയിലടക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു വേശ്യാവൃത്തിക്ക് വേണ്ടിയുള്ള സമ്മര്‍ദ്ദം. തങ്ങളുടെ ആവശ്യത്തിന് വഴങ്ങിയാല്‍ പ്രതിമാസം 20,000 രൂപ നല്‍കാമെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ യുവതി പോലീസുമായി ബന്ധപ്പെടുകയും അവര്‍ ഫഌറ്റിലെത്തി അടുക്കള ജനല്‍ തകര്‍ത്ത് യുവതിയെ പുറത്തെത്തിക്കുകയുമായിരുന്നു.

Keywords:  Dubai, Prostitution,    Woman, Gulf, Court Order     
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia