യെമനിൽ ക്യാബിനറ്റ് മന്ദിരത്തിന് പുറത്ത് യുവാവ് സ്വയം തീകൊളുത്തി

 


യെമനിൽ ക്യാബിനറ്റ് മന്ദിരത്തിന് പുറത്ത് യുവാവ് സ്വയം തീകൊളുത്തി
സനാ: യെമനിൽ ക്യാബിനറ്റ് മന്ദിരത്തിനുപുറത്ത് യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അബ്ദേൽ ഹക്കീം ഹമദ് ഖാസീം എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അബ്ദേൽ ഹക്കീമിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെട്രോളിയം മന്ത്രാലയത്തിന് നൽകിയ പരാതിയിൽ മന്ത്രാലയം നടപടി കൈകൊള്ളാത്തതിൽ പ്രതിഷേധിച്ചാണ് അബ്ദേൽ ഹക്കീം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവാവിന്റെ ബന്ധുവായ മുഹമ്മദ് ഖാസീം പറഞ്ഞു. കഴിഞ്ഞ 16 വർഷമായി കനേഡിയൻ ഓയിൽ ഗ്യാസ് കമ്പനിയായ നെക്സണിലെ തൊഴിലാളിയായിരുന്നു അബ്ദേൽ ഹക്കീം. എന്നാൽ മാസങ്ങൾക്കുമുൻപ് ഡ്രൈവറായിരുന്ന അബ്ദേൽ ഹക്കീമിന് അപകടത്തിൽ പരിക്കേൽക്കുകയും കമ്പനി മൂവായിരം യുഎസ്ഡി നൽകി അബ്ദേലിനെ ഒഴിവാക്കുകയും ചെയ്തു. തുടർന്ന് പെട്രോളിയം മന്ത്രാലയത്തിൽ അബ്ദേൽ ഹക്കീം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. എന്നാൽ അധികൃതരോ കമ്പനി ഉദ്യോഗസ്ഥരോ സംഭവത്തോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

SUMMERY: Sanaa: Medical officials say a Yemeni man set himself on fire outside the Cabinet building in the capital Sanaa.

Keywords: Gulf, Yemen, Yemeni, Set ablaze, Cabinet, Building, Injured, Critically, Petroleum Ministry, Abdel-Hakim Hamoud Qasim,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia