Died | ഖത്വര്‍ ലോകകപ് ഡ്യൂടിക്കിടെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് താഴെവീണ നിലയില്‍ കണ്ടെത്തിയ 24 കാരനായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചു; അവന് എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് അറിയണമെന്ന് സഹോദരി
Dec 15, 2022, 10:50 IST
ദോഹ: (www.kvartha.com) ഫിഫ ലേകകപ് നടക്കുന്ന ഖത്വറിലെ പ്രധാന വേദികളിലൊന്നായ ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് താഴെവീണ നിലയില്‍ കണ്ടെത്തിയ സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. കെനിയന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരനാണ് ഡ്യൂടിക്കിടെ ലുസൈല്‍ സ്റ്റേഡിയത്തിലെ എട്ടാം നിലയില്‍ നിന്ന് വീണ് മരിച്ചത്. 24 കാരനായ ജോണ്‍ നു കിബുവെയാണ് മരിച്ചത്.
സിഎന്‍എന്‍ നടത്തിയ അന്വേഷണത്തില്‍ അപകടത്തെ തുടര്‍ന്ന് യുവാവിനെ ദോഹയിലെ ഹമദ് ജെനറല്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചതിന്റെ രേഖകള്‍ ലഭിച്ചിരുന്നു. തലയ്ക്ക് ഗുരുതര പരുക്കുണ്ടായിരുന്നു മുഖത്ത് പൊട്ടലുകളോടെയും ഇടുപ്പെല്ലില്‍ പൊട്ടലുമായാണ് ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
മെഡികല്‍ സംഘത്തിന്റെ എല്ലാ പരിശ്രമങ്ങള്‍ക്ക് ശേഷവും ജോണ്‍ മരിച്ചതായാണ് ലോകകപ് സംഘാടകര്‍ പ്രസ്താവനയില്‍ പറയുന്നത്. ഡിസംബര്‍ 13 ചൊവ്വാഴ്ചയാണ് ജോണ്‍ മരിച്ചതെന്നും പ്രസ്താവന വിശദമാക്കുന്നു. ഏററവുമടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായും കുടുംബത്തിന്റെ ദുഃഖത്തില്‍ അവരോടൊപ്പം ചേരുന്നതായും പ്രസ്താവന വിശദമാക്കുന്നു.
അതേസമയം, അവന് നീതി നടപ്പിലാക്കാനുള്ള പോരാട്ടത്തിനുള്ള പണം തങ്ങളുടെ പക്കലില്ല എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് ആഗ്രഹമുണ്ടെന്നാണ് ജോണിന്റെ സഹോദരി ആന്‍വാജിറു സിഎന്‍എന്നിനോട് പ്രതികരിച്ചത്.
Keywords: News,World,international,Gulf,Doha,Qatar,Top-Headlines,Trending,Death,World Cup,FIFA-World-Cup-2022,hospital,Sports, World Cup security guard dies after fall from concourse
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.